Sat. Jan 18th, 2025

സൂപ്പർ സോണിക് ചാര ഡ്രോൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ ആൾട്ടിറ്റൂഡ് ചാര ബലൂൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് നാഷണൽ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് കൊണ്ട് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 560 കിലോമീറ്റർ മാറി കിഴക്കൻ ചൈനയിലെ ഒരു എയർ ബേസിൽ രണ്ട് റോക്കറ്റുകൾ ഘടിപ്പിച്ചിരുന്ന ചാര ഡ്രോണുകളുടെ ചിത്രങ്ങളാണ് ചോർന്ന രേഖയിലുള്ളതെന്നും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 9 നാണ് ഉപഗ്രഹ ചിത്രങ്ങൾ പകർത്തിയത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന് കീഴിൽ വരുന്ന താവളത്തിൽ ചാര ഡ്രോൺ ഉറപ്പായും സ്ഥാപിച്ചിട്ടുണ്ടെന്ന് അമേരിക്ക പറയുന്നു. എന്നാൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ ഇതുവരെയും വാർത്തയോട് പ്രതികരിച്ചിട്ടില്ല. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.