Mon. Dec 23rd, 2024

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. സീറ്റ് നിഷേധത്തെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തിന് കര്‍ണാടക പിസിസി വരവേല്‍പ് നല്‍കി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്ന് ഷെട്ടാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി, ടിക്കറ്റ് നിഷേധിച്ച ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കാന്‍ ധാരണയായതായാണ് വിവരം. മണ്ഡലത്തില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 26,000 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ ഷെട്ടാറിനോട് പരാജയപ്പെട്ടത്. ജഗദീഷ് ഷെട്ടാറിന്റെ വ്യക്തിപ്രഭാവം മണ്ഡലം പിടിക്കാന്‍ സഹായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇന്നലെ ആണ് എംഎല്‍എ സ്ഥാനം രാജിവെച്ച് ഷെട്ടാര്‍ ബിജെപി വിട്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം