Mon. Dec 23rd, 2024

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ ഷെല്ലാക്രമണം നടത്തി റഷ്യന്‍ സൈന്യം. സ്ലോവിയാന്‍സ്‌കിലെ ജനവാസ മേഖലയിലായിരുന്നു ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 8 പേര്‍ കൊല്ലപ്പെട്ടു. 21 ലേറെ പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഷെല്ലാക്രമണം. യുക്രൈന്‍ സൈന്യത്തിന്റെ അധീനതയിലുളള ഡോണസ്‌ക് മേഖലയിലെ സ്ലോവിയാന്‍സ്‌ക് നഗരത്തില്‍ നടത്തിയ ഷെല്ലാക്രമണം വീണ്ടും യുദ്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് വിലയിരുത്തല്‍. അതേസമയം റഷ്യന്‍ പൗരന്മാരെ സൈന്യത്തിലേക്ക് ചേര്‍ക്കാനുളള നടപടിക്രമങ്ങള്‍ റഷ്യ കര്‍ശനമാക്കിയിരിക്കുകയാണ്. 2 ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയത്. നിര്‍ബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാല്‍ രാജ്യം വിട്ട് പോകുന്നത് വിലക്കുന്നത് അടക്കമുളള നിബന്ധനകള്‍ അടങ്ങുന്നതാണ് പുതിയ നിയമം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം