Thu. May 9th, 2024

വാഷിംഗ്ടണ്‍: പെന്റഗണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂട്ടുനിന്നുവെന്ന അമേരിക്കയുടെ ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎന്‍ സെക്രട്ടറിയെ വാഷിങ്ടണ്‍ നിരീക്ഷിച്ചു വരികയായിരുന്നെന്നും അമേരിക്ക വ്യക്തമാക്കി. ഗുട്ടെറസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും നടത്തിയ സംഭാഷണങ്ങള്‍ സഹിതമാണ് അമേരിക്ക ഇക്കാര്യം പുറത്തുവിട്ടത്. പെന്റഗണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകൂടിയാണിത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചും നിരവധി ആഫ്രിക്കന്‍ നേതാക്കളെക്കുറിച്ചുമുള്ള ഗുട്ടെറസിന്റെ നിരീക്ഷണങ്ങളും ചോര്‍ന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയോടുള്ള വിയോജിപ്പ് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നാണ് യുഎന്‍ ഉദ്യോഗസ്ഥരുടെ വാദം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം