Mon. Dec 23rd, 2024

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഖ്യാപിച്ചത്. കോലാറില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല. മണ്ഡലത്തില്‍ കൊത്തൂര്‍ ജി. മഞ്ജുനാഥാണ് സ്ഥാനാര്‍ഥി. വരുണക്ക് പുറമെ കോലാറില്‍ നിന്നും മത്സരിക്കണമെന്ന് സിദ്ധരാമയ്യ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി അതാനിയില്‍ മത്സരിക്കും. മെയ് 10 നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 13ന് വോട്ടണ്ണല്‍ നടക്കും. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമായതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിന് വളരെയേറെ നിര്‍ണ്ണായകമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം