Mon. Dec 23rd, 2024

ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയില്‍ തുറമുഖം സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമി പിടിയിലായെന്നാണ് സൂചന. പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്തുനിന്ന് സ്‌ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം