തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24ലേക്ക് മാറ്റി. ഏപ്രില്‍ 25 നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം വരുത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ അനില്‍ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടുമെന്നാണ് വിവരം.