മുൻ അഭിഭാഷകനെതിരെ 4000 കോടിയുടെ കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻ അഭിഭാഷകനായിരുന്ന മൈക്കൽ കൊഹനെതിരെയാണ് 50 കോടി ഡോളർ നഷ്ടപരിഹാരം തേടി ട്രംപ് കോടതിയെ സമീപിച്ചത്. പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ ട്രംപിനെതിരെ ഗ്രാൻഡ് ജൂറിക്കു മുമ്പാകെ കൊഹൻ സാക്ഷിമൊഴി നൽകിയിരുന്നു. പോൺ താരം സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരെ പരസ്യമായി രംഗത്തുവരാതിരിക്കാൻ 130,000 ഡോളർ സംഘടിപ്പിച്ചു നൽകിയെന്നായിരുന്നു കൊഹന്റെ മൊഴി. കൊഹനെതിരെ നഷ്ടപരിഹാരം തേടിയതിനു പുറമെ ജൂറി വിചാരണ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.