Fri. Nov 22nd, 2024

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാന്‍ വേണ്ടത്ര തയാറെടുപ്പ് ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ്റ്ററിനോടനുബന്ധിച്ച് എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരിസും വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024 ല്‍ മത്സരിക്കുമെന്ന് കഴിഞ്ഞ വര്‍ഷവും ബൈഡന്‍ പറഞ്ഞിരുന്നു. അതേസമയം, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി തന്നെയാണ് മത്സരിക്കുക. മറ്റ് പ്രധാന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളൊന്നും ഇതു വരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടില്ല. യു.എസ് പ്രസിഡന്റുമാരുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ അദ്ദേഹത്തിന് 86 വയസാകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം