Sat. Nov 16th, 2024

ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചല്‍ പ്രദേശിലെത്തും. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അരുണാചല്‍ പ്രാദേശിലേക്കുള്ള അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണിത്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ(എല്‍എസി)യ്ക്കു സമീപമുള്ള തന്ത്രപ്രധാന ഗ്രാമമായ കിബിത്തൂ എന്നിവ സന്ദര്‍ശിക്കും. ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ ഇന്ന് ഉദ്ഘാടനം ചെയ്യും. ദിവസങ്ങള്‍ക്ക് മുന്‍പാണ് അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തത്. അരുണാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി 2,967 ഗ്രാമങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് വിവിപി. ഈ അതിര്‍ത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി 2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കുള്ള പരിപാടിക്കായി 4,800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ 455 ഉള്‍പ്പെടെ 662 വില്ലേജുകളാണ് മുന്‍ഗണനാ കവറേജിനായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ അരുണാചല്‍ പ്രദേശിലെ 455 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം