Wed. Jan 22nd, 2025

മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ തകര ഷെഡിനുമുകളിലേക്ക് കൂറ്റന്‍ മരം വീണ് ഏഴ് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായരാഴ്ച രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തില്‍ ചടങ്ങ് നടക്കുന്നതിടെയാണ് സംഭവമുണ്ടായത്. കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ വേപ്പ് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസമയം 40 പേര്‍ ഷെഡില്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേര്‍ അകോള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ട്ര്‍ സ്ഥലം സന്ദര്‍ശിച്ച് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം