Wed. Jan 22nd, 2025

വാഷിംങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് യുക്രെയ്‌നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യരേഖകളാണ് ചോര്‍ന്നത്. ട്വിറ്ററിലും ടെലഗ്രാമിലുമാണ് രേഖകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇക്കാര്യം പ്രതിരോധ വകുപ്പ് പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസ് സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് പുറത്തുവന്ന രേഖകളില്‍, യുക്രെയ്ന്‍ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാരഹസ്യങ്ങള്‍ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. അമേരിക്കയുടെ ദേശീയ സുരക്ഷാരഹസ്യങ്ങള്‍ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍പെടുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ചോര്‍ന്ന രേഖകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം