Mon. Dec 23rd, 2024

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസിന്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഗോ ബാക്ക് മോദി എന്ന് ഹാഷ്ടാകില്‍ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല. മൂന്ന് മണിക്കാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ മോദി ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചെലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. വള്ളുവര്‍ കോട്ടം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കറുത്ത കുപ്പായം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധക്കാര്‍ എ
ത്തിയിരിക്കുന്നത്. ഡിഎംകെയുടെ മാതൃ സംഘടനയായ ദ്രാവിഡര്‍ കഴകത്തിന്റെ പ്രതിഷേധമുണ്ട്. എന്നാല്‍ ഡിഎംകെയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രത്യക്ഷ പ്രതിഷേധത്തിനില്ല. മോദിയെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം