Fri. May 9th, 2025

ഡല്‍ഹി: തെലങ്കാനയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനമാണ് തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യന്ത്രതകരാറിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതര്‍ എന്ന് ഡിജിസിഎ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം