Sun. May 5th, 2024

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 രൂപയായി. എക്കാലത്തെയും റെക്കോഡ് സ്വര്‍ണവിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസം 18നായിരുന്നു സ്വര്‍ണം ആദ്യമായി ഈ വിലയിലെത്തിയത്. മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വര്‍ണവില. ഒമ്പത് ദിവസം കൊണ്ടാണ് 3500 രൂപയോളം വര്‍ധിച്ച് 44,240 രൂപയായത്. ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി ഈ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ പവന്‍ വില 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം