Fri. May 3rd, 2024

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളമായി മുംബൈ. 11 മാസത്തിനിടെ 604 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം 360 കോടി രൂപ വില വരുന്നതാണിത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നാമത് ചെന്നൈയുമാണ്. ഡല്‍ഹിയില്‍നിന്ന് 374 കിലോ സ്വര്‍ണവും ചെന്നൈയില്‍നിന്ന് 306 കിലോയും പിടിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ കടത്തലിനു പിന്നില്‍ നിരവധി സ്വര്‍ണ വ്യാപാരികളുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനത്താവളത്തിലും സ്വര്‍ണക്കടത്ത് വര്‍ധിച്ചു വരികയാണ്. 2019-2020 കാലഘട്ടത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് മാത്രം പിടിച്ചെടുത്തത് 494 കിലോഗ്രാം സ്വര്‍ണമാണ്. മുംബൈയില്‍ 403 കിലോയും ചെന്നൈയില്‍ 392 കിലോയും ഈ കാലയളവില്‍ പിടികൂടി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ കുറവുണ്ടായിരുന്നു. ഈ സമയം ചെന്നൈ, കോഴിക്കോട് വിമാനത്താവള സ്വര്‍ണക്കടത്ത് വര്‍ധിച്ചു. എന്നാല്‍ കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്വര്‍ണക്കടത്ത് വ്യാപകമായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം