Tue. May 7th, 2024

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി. ഏപ്രിൽ 13 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തീവെപ്പ്, പൊലീസിനെതിരായ അതി​ക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നിരവധി കേസുകളാണ് റേസ് കോഴ്സ് കോടതിയിൽ ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.