മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി. എന്നാല്‍ ഇത് സുനാമി അല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ പസഫിക് തീരത്ത് പെട്രോപാവ്ലോവ്സ്‌ക്-കംചാത്സ്‌കിക്ക് 44 കിലോമീറ്റര്‍ (27 മൈല്‍) തെക്ക് 100 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു. കംചത്ക ഉപദ്വീപില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി പ്രാഥമിക വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.