Tue. May 7th, 2024

ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് നക്‌സലുകള്‍ കൊല്ലപ്പെട്ടു. 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്‌സലേറ്റുകളും അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മൂന്ന് പേരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ലാവലോംഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഛത്ര-പാലമു അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ഛത്ര എസ്പി രാകേഷ് രഞ്ജന്‍ പറഞ്ഞു. നന്ദു, അമര്‍ ഗഞ്ചു, സഞ്ജീവ് ഭൂയാന്‍ എന്നിവര്‍ സബ് സോണല്‍ കമാന്‍ഡര്‍മാരായിരുന്നെന്നും ഇവര്‍ക്ക് 5 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നെന്നും ജാര്‍ഖണ്ഡ് പോലീസ് പറഞ്ഞു. ഇവിടെ നിന്നും എകെ 47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവ കണ്ടെടുത്തതായും മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം