Sun. Dec 22nd, 2024

ഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് മുഗല്‍ ചരിത്രം ഒഴിവാക്കി എന്‍ സി ഇ ആര്‍ ടി. മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം എന്‍ സി ഇ ആര്‍ ടി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി -പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്‌സ് ആന്റ് ക്രേണിക്ള്‍സ്; ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യും. 2023-2024 അധ്യായന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം നടപ്പാക്കുമെന്ന് എന്‍ സി ഇ ആര്‍ ടി അറിയിച്ചു.

12-ാം ക്ലാസ് സിവിക്സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഹെഗിമണി ഇന്‍ വോള്‍ഡ് പൊളിറ്റിക്‌സ്, ദി കോള്‍ഡ് വാര്‍ ഈറ എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തത്. 12-ാം ക്ലാസിലെ ‘ഇന്ത്യന്‍ പൊളിറ്റിക്സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പാഠപുസ്തകത്തില്‍ നിന്ന് ‘റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ് ഇന്‍ ഇന്ത്യ’,’ഈറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 10, 11 ക്ലാസുകളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് ‘ഡിമോക്രസി ആന്റ് ഡൈവേഴ്‌സിറ്റി’, ‘പോപുലര്‍ സ്ട്രഗ്ള്‍സ് ആന്റ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡിമോക്രസി’ എന്നീ പാഠ ഭാഗങ്ങളും റദ്ദാക്കി.’തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി’എന്ന പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ് ലാമിക് ലാന്‍ഡ്‌സ്’, ‘ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്’, ‘ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം