Sun. Nov 17th, 2024

തെഹ്‌റാന്‍: പൊതു ഇടങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാന്‍ ജുഡീഷറി മേധാവി. എന്നാല്‍ എന്ത് ശിക്ഷയാണ് നല്‍കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ ഹിജാബ് നിയമം ആഭ്യന്തരമന്ത്രാലയം കൂടുതല്‍ ശക്തമാക്കിയതിനു പിന്നാലയാണ് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മുഹ്‌സിനി ഇജീയുടെ പ്രഖ്യാപനം. ഇറാനെന്ന രാഷ്ട്രത്തിന്റെ നാഗരികമായ അടയാളങ്ങളിലൊന്നാണ് ഹിജാബ്. ഇറാന്റെ പ്രായോഗിക തത്വങ്ങളിലൊന്നാണതെന്നും അതിനാല്‍ ഹിജാബിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബറോടെ മഹ്‌സ അമിനിയുടെ മരണശേഷമാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടത്. ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അമിനി പൊലീസ് കസ്റ്റഡയിലിരിക്കെയാണ് മരിച്ചത്. ഇറാനിലെ സ്ത്രീകള്‍ ഹിജാബും ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് നിയമം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം