Tue. Jul 1st, 2025
ദില്ലി:

പിൻവാതിൽ നിയമനങ്ങൾക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതാണ്. വ്യവസ്ഥകൾ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

എല്‍ഐസിയിലെ പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി പരിഗണിച്ചപ്പോളാണ് കോടതിയുടെ നിരീക്ഷണം. 11,000 പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി കോടതി തള്ളി.