Fri. Dec 27th, 2024
കശ്മീര്‍:

കശ്മീരിലെ പുൽവാമയിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ കൂടി വധിച്ചെന്ന് സുരക്ഷാസേന. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരിൽ നിന്ന് എ കെ 47 തോക്കുകളും കണ്ടെടുത്തു.

കൂടാതെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിനെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് ജയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.