Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയതലത്തിൽ ഒരു വർഷം നീളുന്ന പരിപാടികളാണ് മഠം ആസൂത്രണം ചെയ്തിട്ടുള്ളത്.

ദക്ഷിണ കാശിയാണ് വർക്കല. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.