Sat. Apr 26th, 2025
മുംബൈ:

മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ സർവകലാശാലയ്ക്ക് സമീപത്തുള്ള കെലാഷ് പെട്രോൾ പമ്പിലായിരുന്നു ഈ വിൽപന. ആദ്യം പമ്പിലെത്തിയ ആയിരം പേർക്കാണ് ഇന്നലെ ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോൾ കിട്ടിയത്.

മഹാരാഷ്ട്ര എംഎൽഎ പ്രതാപ് സർനായികിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഇത്. താനെ മുനിസിപ്പൽ കോർപറേഷൻ മുൻ അംഗം ആശ ദോംഗ്രെ, അബ്ദുൾ സലാം, സാമൂഹ്യ പ്രവർത്തകനായ സന്ദീപ് ദോംഗ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വിൽപന. രാജ്യത്ത് ഇന്ധന വില വർദ്ധനയ്ക്ക് എതിരായ പ്രതിഷേധം കൂടിയായിരുന്നു ഇത്.