Mon. Dec 23rd, 2024
യു എസ്‌:

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കുറ്റപ്പെടുത്തി ആൽഫബെറ്റ് ഇൻറനാഷണലിന്റെ ഗൂഗിളിന് 11 മില്യൺ റൂബിൾ (10,701,225.84 രൂപ-1.37 ലക്ഷം ഡോളർ) പിഴ ചുമത്തി റഷ്യൻ കോടതി. യുക്രൈൻ അധിനിവേശം സംബന്ധിച്ച വിവരങ്ങളും യൂട്യൂബിൽ തീവ്രവലതു പക്ഷ സംഘങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളും നീക്കാത്തതിനെതിരെയാണ് റഷ്യയുടെ നടപടിയെന്നാണ് വാർത്താ ഏജൻസിയായ ‘ടാസ്’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂട്യൂബിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് ഗൂഗിളിനെതിരെ നടപടി സ്വീകരിക്കുമെന്ന് റഷ്യയുടെ മാധ്യമ നിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്‌സോർ ഈ മാസമാദ്യത്തിൽ വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ് കണക്കിലെടുത്തില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും റഷ്യൻ അധികൃതർ യു എസ് കമ്പനിയായ ഗൂഗിളിനെ അറിയിച്ചിരുന്നു.