Wed. Jan 22nd, 2025

കേരളത്തിൽ എയിംസ് അനുവദിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച ആരോഗ്യമന്ത്രാലയം, ഇത് സംബന്ധിച്ചുള്ള ശുപാർശ ധനമന്ത്രാലയത്തിന് കൈമാറി. എയിംസിനായി നാലു സ്ഥലങ്ങളാണ് സംസ്ഥാനം നിർദേശിച്ചിട്ടുള്ളത്. 

കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരൻ എം.പി പറഞ്ഞു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു.