Sat. Jan 18th, 2025

കശ്മീര്‍: ജമ്മുവിൽ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒൻപത്  പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ ഉണ്ടായിരുന്നത്. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിടുമ്പോൾ വധിച്ച ഭീകരരുടെ എണ്ണം നാലായി. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

ജമ്മു കശ്മീരിൽ ഭീകരാക്രമണവും രണ്ടിടത്ത് ഭീകരുമായി ഏറ്റുമുട്ടലുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം ഉണ്ടായത്. ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി 2019 ഓഗസ്റ്റിൽ പിൻവലിച്ചശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു സന്ദർശിക്കാനെത്തുന്നത്.  പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.