Mon. Dec 23rd, 2024
കണ്ണൂര്‍:

മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് കശുവണ്ടി ശേഖരിച്ച് സൂക്ഷിക്കാന്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദേശം. കശുമാവുകള്‍ ആരും ലേലം കൊള്ളാത്ത സാഹചര്യത്തിലാണ് ഉത്തരവ്. കശുവണ്ടികള്‍ പാഴാകാതെ ബറ്റാലിന്‍ അസി കമാന്‍ഡന്‍റ് ശേഖരിക്കണം.

ശേഖരിച്ചാല്‍ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡന്‍റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. ബറ്റാലിയന്‍ വസ്തുവിലെ കശുമാവുകളുടെ ലേലം നാലു തവണ നടത്തിയെങ്കിലും വിപണിയിൽ കശുവണ്ടിയുടെ വില കുറഞ്ഞത് ചൂണ്ടിക്കാട്ടി ആരും ലേലം കൊള്ളാൻ തയ്യാറായിരുന്നില്ല. ഇതോടെ പാകമായ കശുവണ്ടികള്‍ താഴെ വീണ് നശിക്കുന്ന സ്ഥിതിയായി. ഇത് മറികടക്കാനാണ് കമാന്‍ഡന്‍റിന്‍റെ പുതിയ ഉത്തരവ്.