ദില്ലി:
യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ മൃതദേഹങ്ങൾ കിട്ടി.
അതിനിടെ കാർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേർ മരിച്ചു. 50 ലക്ഷം യുക്രെയ്നികൾ ഇതുവരെ പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്ളൊഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു. റഷ്യൻ കപ്പൽ തകർത്തത് യുക്രെയ്ൻ മിസൈലെന്ന് അമേരിക്ക സ്ഥിരീകരിച്ചു.