Fri. Apr 26th, 2024
കോട്ടയം:

വിഷു ഈസ്റ്റർ വിപണികൾ പച്ചക്കറി കർഷകർക്ക് എല്ലാകാലത്തും വലിയ ലാഭമാണ് നൽകാറ്. രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഇത്തവണ കൃഷി ഇറക്കിയതും വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം എല്ലാം തകിടം മറിച്ചു.

കടുത്ത ചൂടിന് പിന്നാലെ വേനൽ മഴയും എത്തിയതോടെ മിക്ക കർഷകർക്കും വിചാരിച്ച വിളവ് ലഭിച്ചില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ഇടപെടലുകളാണ് കർഷകരെ താങ്ങി നിർത്തുന്നത്. എന്നാൽ ഇത്തവണ അതും ഉണ്ടായില്ലെന്നാണ് കർഷകരുടെ പരാതി.

വിഷു ഈസ്റ്റർ വിപണികൾ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികളും ഇത്തവണ വിജയം കണ്ടില്ല. കേരളത്തിലെ പച്ചക്കറി കൃഷിയിൽ ഇത്തവണ അതുമൂലം വലിയ ഇടിവാണ്ഉ ണ്ടായത്. വിഷു ഈസ്റ്റർ വിപണയിൽ മറ്റ് സംസ്ഥാനങ്ങിലെ പച്ചകറികളാണ് കൂടുതലായും ഇടംപിടിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഇടപെടൽ കൂടുതലായി ഈ മേഖലയിൽ വേണമെന്നാണ് കർകർ പറയുന്നത്.