Wed. Dec 18th, 2024
ഹൈദരാബാദ്:

ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍ നിന്ന് കണ്ടെത്തി. നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കവര്‍ച്ച നടന്നത്.

കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം മറ്റ് ഫയലുകള്‍ ഉപേക്ഷിക്കുയായിരുന്നു. മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവര്‍ധന്‍ റെഡ്ഢിക്കെതിരായ അനധികൃത സ്വത്ത് കേസിലെ രേഖകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കോടതിക്ക് സമീപത്തെ വഴിയരികിലെ കലുങ്കിന് സമീപത്ത് നിന്ന് കോടതി രേഖകളും സീലും കേസ് ഫയലുകളും അടങ്ങിയ ബാഗ് കണ്ടെത്തിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ബഞ്ച് ക്ലാര്‍ക്ക് നടത്തിയ പരിശോധനയില്‍ നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു.