Sun. Dec 22nd, 2024
കോ​ട്ട​ക്ക​ൽ:

ദീ​ര്‍ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. 21കാ​രി​യു​മാ​യി കെഎ​സ്ആ​ർ​ടിസി ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തി. കോ​ട്ട​ക്ക​ലി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം.

കൃ​ത്യ സ​മ​യ​ത്ത് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ട്ട​ക്ക​ലി​ലെ അ​ൽ​മാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ കെഎ​സ്ആ​ർ​ടിസി ബ​സി​നെ ക​ണ്ട് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മ​ട​ക്ക​മു​ള്ള​വ​ര്‍ ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു. പി​ന്നീ​ടാ​ണ് സം​ഭ​വം മ​ന​സ്സി​ലാ​യ​ത്.

കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത​ക്കി​ടെ​യാ​ണ്​ 21കാ​രി​യാ​യ യു​വ​തി​ക്ക് ത​ല​ചു​റ്റ​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​ര്‍ ബ​സ് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഏ​റ്റ​വും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ബ​സ് എ​ത്തി​ക്കാ​ന്‍ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ബ​സി​ല്‍ നി​ന്ന്​ പെ​ട്ട​ന്ന് ത​ന്നെ യു​വ​തി​ക്ക് അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​യും ന​ല്‍കി. വൈ​കീ​ട്ടോ​ടെ ബ​ന്ധു​ക്ക​ളു​മൊ​ന്നി​ച്ച് ഇ​വ​ര്‍ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. യു​വ​തി​ക്കാ​വ​ശ്യ​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തി​യാ​ണ് ബ​സ് യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്.