Wed. Jan 22nd, 2025
കൊളംബോ:

മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ല​ങ്ക​ൻ ആ​ശു​പ​ത്രി​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ മഹൈ​ക​മീ​ഷ​ണ​ർ ഗോ​പാ​ൽ ബ​ഗ്ലേ​യോ​ട് ജ​യ്ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ​ക്കും ശ​സ്ത്ര​ക്രി​യ​ക്കും ഉ​പ​യോ​ഗി​​ക്കു​ന്ന നി​ര​വ​ധി മ​രു​ന്നു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ട്. അ​ഡ്മി​റ്റ് ചെ​യ്ത രോ​ഗി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​ത്താ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.