Mon. Dec 23rd, 2024
വാ​ഷി​ങ്ട​ൺ:

സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി​യു​ടെ ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ​ചോ​ർ​ത്തി ന​ൽ​കി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ച ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ കേ​സെ​ടു​ത്തു. ക​മ്പ​നി​യു​ടെ ഓ​ഹ​രി​മൂ​ല്യം വ​ർ​ധി​ക്കു​മെ​ന്ന വി​വ​രം മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ് ന​ട​ത്തു​ന്ന ‘ഇ​ൻ​സൈ​ഡ​ർ ട്രേ​ഡി​ങ്’ ഗു​രു​ത​ര കു​റ്റ​മാ​ണ്. ഏ​​ഴ​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ങ്ങ​നെ ഇ​വ​ർ സ​മ്പാ​ദി​ച്ച​ത്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് വി​വ​ര വി​നി​മ​യ ക​മ്പ​നി​യാ​യ ‘ട്വി​ലി​യോ’​യു​ടെ സേ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഹ​രി​പ്ര​സാ​ദ് സു​രേ (34), ലോ​കേ​ഷ് ല​ഗു​ഡു (31), ചോ​ട്ടു പ്ര​ഭു തേ​ജ് പു​ള​ഗം (29) എ​ന്നീ സു​ഹ‍ൃ​ത്തു​ക്ക​ളാ​ണ് ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഹ​രി​പ്ര​സാ​ദ് സു​രേ സു​ഹൃ​ത്ത് ദി​ലീ​പ് കു​മാ​ർ റെ​ഡ്ഡി ക​മു​ജു​ല​ക്കാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​മു​ജു​ല ട്വി​ലി​യോ​യു​ടെ ഓ​ഹ​രി​ക​ളി​ൽ ട്രേ​ഡി​ങ് ന​ട​ത്തി നേ​ട്ട​മു​ണ്ടാ​ക്കി. ലോ​കേ​ഷ് ല​ഗു​ഡു കാ​മു​കി സാ​യി നേ​ക്ക​ൽ​പു​ടി​ക്കും സു​ഹ‍ൃ​ത്ത് അ​ഭി​ഷേ​ക് ധ​ർ​മ​പു​രി​ക​റി​നും, തേ​ജ് പു​ള​ഗം ത​ന്റെ സ​ഹോ​ദ​ര​ൻ ചേ​ത​ന്‍ പ്ര​ഭു​വി​നും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു. ഇ​വ​രെ​ല്ലാം ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് താ​മ​സം.