Sun. Feb 23rd, 2025
പയ്യോളി:

പണിമുടക്കു ദിനത്തിൽ മൂരാട് പാലത്തിൽ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി നാട്ടുകാർ. പാലത്തിലെ കുഴികളടയ്ക്കാനാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പാലത്തിലെ കുണ്ടും കുഴിയും മൂലം ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.

പുതിയ പാലം നിർമാണത്തിനു കരാറെടുത്ത ഹരിയാനയിലെ ഇ 5 – ഇൻഫ്രാ സ്ട്രക്ചർ കമ്പനിയുടെ സഹകരണവും ലഭിച്ചു. അറ്റകുറ്റപ്പണിക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സിങ്ങും അനുബന്ധ സൗകര്യങ്ങളും കമ്പനി ഒരുക്കിക്കൊടുത്തു. വടക്കേ വയലിൽ രാമചന്ദ്രൻ, ശോഭൻ മൂരാട്, പിടി വിജയൻ, കെഎം റിനീഷ്, രഞ്ജിത്ത് ലനീഷ് കയ്യിൽ, ഇബ്രാഹിം പാലയാട്ടുനട, പിടി രമേശൻ, ദിലീപ് മൂരാട്, കെഎൻ നാരായണൻ, വിവേക് മൂരാട്, പ്രമോദ് എടവലത്ത്, ഷിജു മൂരാട് എന്നിവർ നേതൃത്വം നൽകി.