Sun. Dec 22nd, 2024

‘ദി കശ്മീർ ഫയൽസ്’ സിനിമക്കെതിരെ സമൂഹമാധ്യമത്തിൽ അഭിപ്രായപ്രകടനം നടത്തിയ ദലിത് യുവാവിന് ക്രൂരമർദ്ദനം. പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രമുറ്റത്ത് ഉരക്കുകയായിരുന്നു. സംഭവത്തിൽ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു.

മഹാരാഷ്ട്ര ആൽവാർ ജില്ലയിലെ 32 കാരനായ രാജേഷ് കുമാർ മേഗ്‌വാളാണ് കശ്മീർ ഫയൽസിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ കമൻറിന്റെ പേരിൽ മർദ്ദനത്തിന് ഇരയായത്. മാർച്ച് 18നാണ് ഇദ്ദേഹം സംഭവത്തിനാധാരമായ പോസ്റ്റിട്ടത്.