Wed. Jan 22nd, 2025

ഇന്ത്യൻ വ്യോമസേന മുൻ യുദ്ധവിമാന പൈലറ്റും, പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രാജീവ് ത്യാഗി. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ‘എ ക്രാക്കർജാക്ക് ലൈഫ്‘ (A Crackerjack Life) എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളാണ് അദ്ദേഹത്തെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നത്. രാഷ്ട്രീയ- സൈനിക നിരീക്ഷകൻ കൂടിയായ രാജീവ് ത്യാഗി, റഷ്യ-യുക്രൈൻ വിഷയത്തിൽ വോക്ക് മലയാളവുമായി നടത്തിയ അഭിമുഖം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രൈൻ പിടിച്ചെടുക്കുമെന്ന് റഷ്യ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അവർ ഇപ്പോഴും യുക്രൈനിന്റെ ചെറിയ സൈന്യവുമായി പോരാടുകയാണ്. റഷ്യ സ്വീകരിച്ച യുദ്ധതന്ത്രത്തിന്റെ പരാജയമായി ഇതിനെ കണക്കാക്കാമോ? റഷ്യ പതിയെ നീങ്ങുന്നതായി തോന്നുന്നു. എന്തുകൊണ്ടാണ് അങ്ങനെ?

നിങ്ങൾ ഇപ്പോൾ ചോദിച്ച അതേ ചോദ്യമാണ് നിരവധി സേന നിരീക്ഷകർ പരസ്പരം ചോദിക്കുന്നത്. ആദ്യത്തെ കാര്യമെന്തെന്നാൽ, യുദ്ധത്തിന്റെ പ്രാഥമിക തത്വം എന്നത് എത്രയും പെട്ടെന്ന് വ്യോമമേഖലയിൽ ആധിപത്യം സ്ഥാപിച്ചെടുക്കുക എന്നതാണ്. ഒരിക്കൽ നിങ്ങൾ ഇത്തരത്തിൽ ആധിപത്യം സ്ഥാപിച്ചാൽ, പിന്നെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കേണ്ടതായി വരും. 

യുദ്ധത്തിന്റെ വിജയം കണക്കാക്കുന്നത് കരസേനയെ പരിഗണിച്ചാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. അതുകൊണ്ട് തന്നെ അവർ ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടേയിരിക്കുകയാണ്. പക്ഷേ റഷ്യ ഇപ്പോൾ ചെയ്യുന്നത് വളരെ വിചിത്രമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് അവരുടെ നിയമനിർമ്മാണ രേഖകൾ കടന്നും, വിതരണം വ്യാപിപ്പിച്ചും, റഷ്യ അവർക്ക് തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇപ്പോൾ അവരുടെ ആയുധങ്ങൾ വിതരണം ചെയ്യാൻ കൂടെ അവർ കഷ്ടപ്പെടുകയാണ്. 

പ്രധാന നഗരങ്ങൾ പിടിച്ചെടുക്കുന്നതിലും സൈനികർക്ക് ഭക്ഷണവും ഇന്ധനവും ഫലപ്രദമായി വിതരണം ചെയ്യുന്നതിലും റഷ്യ ഇതുവരെ പരാജയപ്പെട്ടു. ലോജിസ്റ്റിക്‌സും വിതരണ സംവിധാനങ്ങളും ശരിയായി ആസൂത്രണം ചെയ്യുന്നതിൽ റഷ്യൻ സൈന്യത്തിന്റെ പരാജയമാണ് ഇതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ണ്ട് മൂന്ന് ദിവസം മുൻപ് ഞാനൊരു വീഡിയോ കണ്ടിരുന്നു. റഷ്യയുടെ സായുധങ്ങളുമായി വന്ന ട്രക്കുകൾ ഇന്ധനം തീർന്നു പോയതിനാൽ യുക്രൈനിന്റെ ഏതോ ഹൈവെയിൽ നിരനിരയായി കിടക്കുന്നത്. ഒരു പതിനഞ്ചോ, ഇരുപതോ വാഹനങ്ങൾ ഇത്തരത്തിൽ ഹൈവേയുടെ ഒരു ഭാഗത്ത് നിരന്നുകിടക്കുകയാണ്. ഈ വാഹനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തി കൊണ്ടിരുന്ന യുക്രൈനിയൻ എന്താണ് പറ്റിയതെന്ന് റഷ്യക്കാരനോട് ചോദിക്കുന്നുണ്ട്. മറുപടിയായി ഇന്ധനം തീർന്നുപോയെന്നാണ് റഷ്യക്കാർ മറുപടി പറയുന്നത്. വീണ്ടും യുക്രൈനിയൻ നിങ്ങൾ എവിടെയാണ് ഇപ്പോൾ ഉള്ളതെന്ന് അറിയാമോ എന്ന് റഷ്യക്കാരനോട് ചോദിക്കുമ്പോൾ അറിയില്ലെന്നാണ് അവർ മറുപടി പറയുന്നത്. ഞാൻ പറയുന്നത് എന്തെന്നാൽ ഇതാണ് നമ്മൾ ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും രസകരമായ യുദ്ധം. ഏത് കമാണ്ടറാണ് ഇങ്ങനെയൊരു യുദ്ധത്തിന് തന്ത്രങ്ങൾ മെനയുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. അവരുടെ തന്നെ വാഹനങ്ങൾ ഇന്ധനം തീർന്നതിന്റെ പേരിൽ വഴിയിൽ കിടക്കുന്നതും, യുക്രൈനിന്റെ ഒത്ത നടുക്ക് റഷ്യക്കാർ നിസഹായരായി നിൽക്കേണ്ടി വരുന്നതും ഏത് തന്ത്രം പ്രയോഗിച്ചിട്ടാണെന്ന് മനസ്സിലാവുന്നില്ല. സത്യത്തിൽ യുക്രൈനികൾ അവരെ കളിയാക്കി ചിരിക്കുകയാണ്. 

യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി

റഷ്യ ഇപ്പോൾ വളരെ അപകടകരമായ സാഹചര്യത്തിലാണുള്ളത്. പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ മറ്റൊരു രാജ്യത്തേക്ക് കടന്നിരിക്കുന്നു, അവരുടെ ഓരോ പട്ടാളക്കാരനും ശക്തനായ ശത്രുക്കളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവരുടെ ഒരു ചെറിയ ചലനമോ, അവർക്ക് ചുറ്റുമുള്ള മനുഷ്യനോ ഒരുപക്ഷേ അവരുടെ മരണത്തിന്റെ ഉറവിടമായേക്കാം. എന്ത് പ്രചോദനത്തിന്റെ പുറത്താണ് അല്ലെങ്കിൽ എന്ത് സമ്മർദ്ദത്തിലാണ് റഷ്യൻ പട്ടാളക്കാർ പ്രവർത്തിക്കുന്നതെന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അവർക്ക് ചുറ്റുമുള്ള മനുഷ്യന്മാരെല്ലാം ശത്രുക്കളാവാമെന്ന് അവർക്ക് തന്നെ അറിയാം. കൂടാതെ ഉക്രൈനിൽ യുദ്ധം ചെയ്യാൻ താല്പര്യമുള്ള എല്ലാ പൗരന്മാർക്കും ആയുധങ്ങൾ കൊടുക്കുകയാണ്. സാമൂഹ്യ തലത്തിലുള്ള ഇതിന്റെ പ്രത്യാഘാതങ്ങൾ നമുക്കിപ്പോൾ പറയാൻ കഴിയില്ല. പക്ഷേ നിലവിൽ എല്ലാ യുക്രൈനികളും പ്രബലമായ ഗൊറില്ല പട്ടാളക്കാരാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ കൃത്യമായ യൂണിഫോം ഇല്ലാത്ത പട്ടാളക്കാർ. അതുകൊണ്ട് തന്നെ ഏത് ജനവാതിലിൽ നിന്ന്, ഏത് വാതിലിനു പിറകിൽ നിന്ന് വെടിയുണ്ടകൾ പുറത്തേക്ക് വരുമെന്ന് പറയാനാകില്ല. ഒരു സംഘടിതമല്ലാത്ത പട്ടാളമായതിനാൽ തന്നെ വെടിയുണ്ടകൾ എവിടെ നിന്ന് വേണമെങ്കിലും വരാം. 

വളരെ വിചിത്രമായ ആസൂത്രണമാണ് യുദ്ധത്തിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത് . ഇത് എങ്ങനെയാണ് ഇനി മുന്നോട്ട് പോവുന്നതെന്ന് നമുക്ക് നോക്കാം. എങ്കിലും സൈനികപരമായി ഇത്രയും ശക്തരായ, വലിയൊരു രാജ്യം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് തന്നെ അവിശ്വസനീയമാണ്.

യുക്രൈൻ സായുധ സേനയുടെ വാഹനങ്ങൾ.  (C) : Getty Images

എന്തുകൊണ്ടായിരിക്കാം യുദ്ധത്തിൽ റഷ്യൻ വ്യോമസേനയുടെ സാന്നിധ്യം കുറഞ്ഞു പോയത്? യുദ്ധത്തിന്റെ ഭൂരിഭാഗ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിൽ നടത്തുന്നതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

താണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഏറ്റവും നിഗൂഢമായ കാര്യം. മുൻ വ്യോമ സേന ഫൈറ്റർ പൈലറ്റ് എന്ന നിലയിൽ, എനിക്ക് തോന്നുന്നത് യുദ്ധം എന്ന വാക്കിൽ തന്നെ ചെയ്യാൻ ശ്രമിക്കുക വ്യോമസേനയുടെ ശക്തി ഉപയോഗപ്പെടുത്താനാകും. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ആശ്ചര്യമായി വ്യോമശക്തി കാണാനില്ല. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത്, അക്രമത്തിന്റെ ഫലമായി യാദൃശ്ചികമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളെയും അതുവഴി ലോകത്തിനു മുന്നിൽ പ്രതിച്ഛായ നഷ്ടപ്പെടുന്നതും റഷ്യ ഭയപ്പെടുന്നു എന്നതാണ്. കാരണം അവരെ ഇപ്പോൾ അക്രമി അല്ലെങ്കിൽ ചെറിയൊരു രാജ്യത്തെ പിടിച്ചെടുക്കാൻ വരുന്നവരായാണ് മറ്റുള്ളവർ കാണുന്നത്. കൂടാതെ വ്യോമസേനയെ ഉപയോഗപ്പെടുത്തിയാൽ അത് വലിയ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും. അതുകൊണ്ടായിരിക്കാം വലിയ രീതിയിൽ അവർ വ്യോമശക്തി കാണിക്കാത്തത്. 

യൂറോപ്പ് ഊർജ്ജത്തിനായി റഷ്യയെയാണ് ആശ്രയിക്കുന്നത് അതുപോലെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിൽ റഷ്യൻ പണത്തിന്റെ വലിയ സാന്നിധ്യവുമുണ്ട്. ഈയൊരു സാഹചര്യത്തിൽ റഷ്യക്കെതിരെ ഒരു യുദ്ധം സാധ്യമാണോ? റഷ്യയ്‌ക്കെതിരായ നിലവിലെ ഉപരോധം ഈ രാജ്യങ്ങളെ എങ്ങനെയാവും ബാധിക്കുക?

ന്റെ ഓർമയിൽ ആദ്യമായാണ് ലോകം മുഴുവൻ ഒരു ഭാഗത്തും, റഷ്യ മാത്രം മറ്റൊരു വശത്തും നിൽക്കുന്ന സാഹചര്യം ഉണ്ടാവുന്നത്. അതെ, ചോദ്യത്തിലുള്ളത് പോലെ യൂറോപ്പ് ഗ്യാസിന് വേണ്ടി റഷ്യയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ അതെ സമയം നിങ്ങൾക്കറിയാല്ലോ, യൂറോപ്പിൽ ശൈത്യകാലം കഴിഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് ഇനി ഗ്യാസിന്റെ ആവശ്യം വളരെ കുറവാണ്. പിന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെല്ലാം യുഎസിന്റെ അധീനതയിലുള്ള സാമന്ത രാജ്യങ്ങളായതിനാൽ തന്നെ, ഈ സമയത്തിനുള്ളിൽ ലോകത്തിന്റെ മറ്റു പല സ്രോതസ്സുകളിൽ നിന്നായി അവർ പിഒഎൽ അഥവാ പെട്രോൾ ഓയിൽ ലൂബ്രിക്കന്റ് സംഘടിപ്പിച്ചിട്ടുണ്ടാവും എന്നെനിക്കുറപ്പാണ്. അതുകൊണ്ട് തന്നെ ഇത് യൂറോപ്യൻ രാജ്യങ്ങൾക്കോ, നാറ്റോയ്‌ക്കോ ഗുരുതരമായ പ്രശ്നമാവില്ല. തീർച്ചയായും ഇതുമൂലം യൂറോപ്പിൽ ഇന്ധനവില വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അത് കുറച്ച് മാസങ്ങൾക്കുളളിൽ മാറിക്കടക്കാനാവുന്നതാണ്. എന്നാൽ റഷ്യയ്ക്ക് മേൽ വെച്ച ഉപരോധം, റഷ്യക്ക് കൂടുതൽ നാശങ്ങൾ ഉണ്ടാക്കുന്നവയാണ്. റഷ്യക്ക് ആകെ ചെയ്യാനാകുന്ന കാര്യം എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. 

റഷ്യ-യുക്രൈൻ പ്രശ്നത്തിൽ യുഎസും യുകെയും യൂറോപ്യൻ യൂണിയനും ഇടപെട്ട രീതി ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

സോവിയറ്റ്, വെസ്റ്റേൺ, നാറ്റോ തുടങ്ങി നിരവധി ചേരി തിരിഞ്ഞുള്ള തർക്കങ്ങളുടെ ഫലമായുണ്ടായ വളരെ നീണ്ടൊരു യുദ്ധമാണിത്. ഇത് റഷ്യയെ മാത്രം അവരുടെ സഹിഷ്ണുതയുടെ ഒരു പരിധിക്കപ്പുറത്തേക്ക് തള്ളിവിടുകയാണെന്ന് എനിക്ക് തോന്നുന്നുണ്ട്. യുക്രൈനെ നാറ്റോയിലേക്ക് ക്ഷണിക്കുന്നത് വഴി, യുക്രൈൻ യുഎസിന്റെയും നാറ്റോ രാജ്യങ്ങളുടെയും പങ്കാളിയാവുകയാണ്. നാറ്റോയുടെ കരാർ പ്രകാരം, നാറ്റോയിലെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് എല്ലാ രാജ്യങ്ങളെയും ആക്രമിക്കുന്നത് പോലെയാണ്. സത്യത്തിൽ യുഎസും, നാറ്റോയുമാണ് യുക്രന്റെ അതിർത്തിയിലേക്ക് യുദ്ധം കൊണ്ടുവന്നത്. എന്നാൽ റഷ്യ ചെയ്യുന്നത് ശരിയാണെന്ന് ഇത് കൊണ്ട് അർത്ഥമാക്കുന്നുമില്ല. ഈ പ്രദേശങ്ങളിൽ ബുള്ളിയിംഗ് നടത്താൻ റഷ്യയും നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. 

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട ബോറിസ് റൊമാന്റ്‌ചെങ്കോ, കിഴക്കൻ നഗരമായ ഖാർകിവിലുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.         (C) : KyivIndependent

ഞാൻ പറഞ്ഞു വരുന്നത്, പരമാധികാരമുള്ള ഒരു രാജ്യമെന്ന നിലയിൽ, ആരുമായി സൗഹൃദമുണ്ടാക്കണമെന്ന് യുക്രൈന് തീരുമാനിക്കാനുള്ള അധികാരമുണ്ട്. എന്നാൽ അതേ സമയം, അധികാരപത്രം കണക്കിലെടുത്താൽ, റഷ്യയുടെ അതിർത്തിയിൽ അവർ ഒരു ആണവായുധം ആഗ്രഹിക്കുന്നില്ല. ഇനി ഈ കാര്യം പറഞ്ഞ് വാദിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മൾ സംസാരിക്കുന്നത് ഐസിബിഎംനെ (ഇന്റർനാഷണൽ ബാലിസ്റ്റിക് മിസൈൽ) കുറിച്ചാണ്. ഒരു ICBM സംവിധാനത്തിന് അതിന്റെ കേന്ദ്രത്തിൽ നിന്നും ഒരു വൻകര ദൂരം വരെയുള്ള പ്രദേശങ്ങളിൽ ക്ര്യത്യതയോടു കൂടെ പ്രവർത്തിക്കാനാവും. ആയതിനാൽ തന്നെ നാറ്റോയ്ക്ക് അതിന്റെ ഐസിബിഎം ആയുധങ്ങളെ റഷ്യയുടെ അതിർത്തിക്കരികുവശത്തു നിന്ന് വിക്ഷേപിക്കേണ്ടതായ ആവശ്യകത ഇല്ല. 

രണ്ടു ഭാഗത്തു നിന്നുമുള്ള പ്രത്യേക വാദങ്ങളാണ് ഇവയെല്ലാം. റഷ്യ യുക്രൈനെ ബുള്ളിങ് ചെയ്യുന്നു, നാറ്റോ യുക്രൈനെ അംഗത്വം എടുക്കാൻ പ്രേരിപ്പിക്കുന്നു, അവരുടെ അതിർത്തിയിൽ ആണവായുധം വരുമെന്ന് റഷ്യ ഭയപ്പെടുന്നു. എനിക്കറിയില്ല എങ്ങനെയാണ് ഇതെല്ലം അവർ കാണുന്നതെന്ന്. പക്ഷെ ഇതിനിടയിൽ യുക്രൈനാണ് അടികൾ ഏൽക്കേണ്ടി വരുന്നത്. 

റഷ്യൻ അനുകൂല വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യയും യുക്രൈനും തമ്മിലുള്ള സായുധ സംഘർഷത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ    (C): The Economic Times

ഈ സംഘർഷത്തിൽ തുടക്കം മുതലേ വലിയ പിന്തുണയായിരുന്നല്ലോ യുഎസ് യുക്രൈന് നൽകിയിരുന്നത്. ഇതിൽ അമേരിക്കയുടെ പങ്കാളിത്തം നിങ്ങൾ എങ്ങനെ കാണുന്നു?

മേരിക്ക ഒരു ആഗോള ശക്തിയാണ്. ഒരു രാജ്യത്തിനും അവർക്ക് തുല്യനാകാൻ കഴിയില്ല. ലോകമെമ്പാടുമുള്ള അമേരിക്കൻ സാന്നിധ്യം നമുക്കറിയാവുന്നതാണ്. ഒരു തരത്തിൽ ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ, ലോകമെമ്പാടും അവർക്ക് കനത്ത ചെറുയുദ്ധക്കപ്പല്‍ക്കൂട്ടങ്ങളുടെ സാന്നിധ്യം ഉണ്ടെന്നത് തന്നെ ലോകമെമ്പാടും സ്ഥിരതയുള്ള സ്വാധീനമാണ് കാണിക്കുന്നത്. ഇനി ഒരാൾ വന്ന് എന്ത് സ്വാധീനമാണ് അവർക്കുള്ളതെന്ന് ചോദിച്ചാൽ നിങ്ങൾ ഇത് ചിന്തിക്കുക.

കൂട്ട നശീകരണ ആയുധങ്ങൾ ഉണ്ടെന്ന ഒഴിവ്കഴിവ് പറഞ്ഞായിരുന്നു ഇറാഖ് യുദ്ധം ആരംഭിച്ചത്. എന്നാൽ അതിനും അല്പം പുറകോട്ട് സഞ്ചരിച്ചാൽ അത് ബോംബിട്ട് ഇറാഖ് തകർക്കാനുള്ള ഒഴിവ്കഴിവായിരുന്നു എന്ന് മനസിലാവും. എന്നാൽ ഇറാഖ് ആദ്യം കുവൈറ്റിനെ ആക്രമിക്കാൻ തുടങ്ങിയതായിരുന്നു പ്രശ്നം. കുവൈറ്റിനെ പിടിച്ചെടുക്കാൻ ഇറാക്ക് ശ്രമിച്ചാൽ അപ്പോൾ ബാക്കിയുള്ളവരോട് എന്ത് പറയും എന്ന ചോദ്യമുയരും. എല്ലാ പശ്ചിമേഷ്യന്‍ പ്രദേശവും ഇറാഖിന് പിടിച്ചടക്കണമായിരുന്നു. യുഎസിന്റെ എണ്ണ സുരക്ഷയ്ക്കും ഊർജ സുരക്ഷയ്ക്കും എതിരെ ഇറാക്ക് ഭീഷണിയുയർത്തിയപ്പോൾ യുഎസ് ഈ വിഷയത്തിൽ ഇടപ്പെട്ടു. ഇത്തരം ഉദാഹരണങ്ങൾക്ക് ശേഷം, ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ പിടിച്ചെടുക്കാൻ ആലോചിക്കുമ്പോൾ തന്നെ എവിടെയെങ്കിലും അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ഉണ്ടാകുമെന്ന് അവർ ആലോചിക്കും. 

കീവിൽ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഓൾഗ. തന്റെ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദേഹത്തോട് ചേർത്തുനിർത്തിയതിനാൽ കുഞ്ഞിന് പരിക്കേറ്റില്ല.                              (C) : @lapatina

സ്ഥിരതയുള്ള സ്വാധീനം നിലനിൽക്കെ യുഎസ് മോശപ്പെട്ട രാജ്യമാണ്, യുഎസിന്റെ സാന്നിധ്യം മോശമാണ് എന്നൊന്നും വെറുതെ പറയുന്നത് ശരിയല്ല. ഇത് വളരെ സങ്കീർണമായ വിഷയമാണ്. ഉദാഹരണത്തിന്, നമ്മുടെ അറബിക് കടലിൽ സ്ട്രൈറ് ഓഫ് മലാക്ക മുതൽ ഗൾഫ് ഓഫ് ഈഡൻ വരെയുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ നേവിയുടെ നിരീക്ഷണമുണ്ട്. ലോകം മുഴുവൻ ഒരുമിച്ച് നിന്ന് നമ്മളോട് വന്ന് കാവൽ നില്ക്കാൻ പറഞ്ഞിട്ടില്ല. നമ്മളാണ് ഈ പ്രദേശത്തെ ആഗോള ശക്തി. അതുകൊണ്ട് തന്നെ മുഴുവൻ ഷിപ്പിംഗ് ലൈനിന്റെയും സുരക്ഷിതത്വം നമ്മൾ തന്നെ ഉറപ്പു വരുത്തണം. അന്താരാഷ്ട്ര എയർലൈനുകളിൽ ക്രമസമാധാന കാര്യങ്ങളിൽ സ്ഥിരതയുള്ള സ്വാധീനം ചെലുത്താൻ ഈ പ്രദേശത്ത് നേവൽ ശക്തിയുള്ള നമുക്ക് കഴിയും. ഇതുപോലെ ലോകത്തിന്റെ പലഭാഗത്തുള്ള അമേരിക്കയുടെ യുദ്ധക്കപ്പലുകളുടെ സ്വാധീനം അന്താരാഷ്ട്ര ക്രമസമാധാന കാര്യങ്ങളിലും സ്വാധീനം ചെലുത്തും. 

എന്നാൽ ഇതേ സമയം, കൂടുതൽ ശക്തി ലഭിക്കുന്നതിനനുസരിച്ച് മറ്റു രാജ്യങ്ങളെ ബുള്ളിയിംഗ് ചെയ്യുന്നതും വർദ്ധിക്കും. ഇവർ ഭീക്ഷണിപ്പെടുത്തിയ ചെറിയ രാജ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാവും. ഇവിടെ റഷ്യ തന്റെ അയൽപക്കത്തുള്ള ചെറിയ രാജ്യത്തെ ആക്രമിച്ചിരിക്കുകയാണ്. ഇപ്പോൾ നമ്മൾ ഒരു നിലപാട് സ്വീകരിക്കണം. ഇന്ത്യയുടെ ആർമി, നേവി, എയർഫോർസ് അങ്ങനെയെല്ലാം റഷ്യയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ റഷ്യക്ക് പിന്തുണ നൽകാനോ, നാറ്റോയെ പിന്തുണയ്ക്കാനോ ഇന്ത്യയ്ക്കാവില്ല. ഏറ്റവും നല്ല കാര്യം അന്താരാഷ്ട്ര വോട്ടിങ്ങിൽ നിന്ന് പോലും വിട്ടു നിൽക്കുന്നതാണ്. 

അഫ്ഗാൻ വിഷയത്തിൽ യുഎസിന്റെയും യൂണിയന്റെയും പരാജയം സ്വേച്ഛാധിപത്യ നേതാക്കൾക്കും വിപുലീകരണ ഭരണകൂടങ്ങൾക്കും കൂടുതൽ ശക്തി നൽകിയിട്ടുണ്ടോ? പുടിന്റെ ആത്മവിശ്വാസത്തിന് പിന്നിലെ ഒരു കാരണമായി ഇതിനെ കണക്കാക്കാമോ?

നിങ്ങൾ ഇതിനെ ഇങ്ങനെയൊന്ന് ചിന്തിച്ചു നോക്കൂ. അറുപതുകളിൽ അമേരിക്ക വിയറ്റ്നാമിന്റെ ഉള്ളിലാണ് ഉണ്ടായിരുന്നത്. 90 കളിൽ ആദ്യം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കി നാറ്റോ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചു. അവർ പരാജയപ്പെട്ടുവെന്ന് ഞാൻ പറയില്ല, പക്ഷേ ഒരു നിശ്ചിത ഘട്ടത്തിന് ശേഷം ഇവിടെ താമസിക്കുന്നത് കൊണ്ട് ഒന്നും നേടാൻ പോകുന്നില്ലെന്ന് അവർ മനസിലാക്കി. അവിടത്തെ രാഷ്ട്രീയ ഘടന മാറ്റാനോ, സ്ഥാനം ലഭിക്കാനോ ഒന്നും കഴിയില്ലെന്ന് അവർ മനസിലാക്കി. എന്നാൽ ഇങ്ങനെയൊരു കാര്യം റഷ്യ യുക്രൈനിൽ ചെയ്യുന്നില്ല. 

നിങ്ങൾ ഒരു രാജ്യത്തേക്ക് കടന്ന്, ആ രാജ്യത്തിനകത്തെ വിതരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന്, ഇന്ധനങ്ങൾ ഇല്ലാതെ സായുധ വാഹനങ്ങൾ ശത്രുരാജ്യത്ത് നിർത്തിവെച്ച് അങ്ങനെ അഫ്ഗാനിസ്ഥാനിലെയോ, വിയറ്റ്നാമിലെ യുഎസിനെയോ പോലെയാണ് റഷ്യ ഇപ്പോൾ യുക്രൈനിലുള്ളത്. എനിക്കറിയില്ല അവർ എങ്ങനെയാണ് ഈ യുദ്ധം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന്. എന്തായാലും വളരെ പക്വതയില്ലാത്ത രീതിയായാണ് എനിക്ക് തോന്നുന്നത്. ഇന്ധനമില്ലാതെ ശത്രുരാജ്യത്ത് വഴിയിൽ കിടക്കുന്ന സായുധങ്ങളുമായി വന്ന സ്വന്തം രാജ്യത്തെ വാഹനങ്ങളും, തങ്ങൾ എവിടെയാണെന്ന് പോലുമറിയാത്ത ആ വാഹനങ്ങളിലുള്ള ആളുകളും; നിങ്ങൾക്ക് യുദ്ധത്തിന്റെ അവസ്ഥ ഊഹിക്കാനാകുന്നുണ്ടോ? 

റഷ്യൻ സൈന്യം യുക്രൈനിലേക്ക് ; (C) Al Jazeera

യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് സോക്കർ ക്ലബ് ചെൽസി എഫ്‌സിയുടെ കോടീശ്വരനായ റോമൻ അബ്രമോവിച്ച് ഉൾപ്പെടെ നിരവധി റഷ്യൻ പ്രഭുക്കന്മാർക്കെതിരെ യുകെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഉപരോധത്തെ പിന്തുണയ്‌ക്കാൻ ഒരു ഇന്ത്യൻ നിക്ഷേപകന്റെ മറ്റൊരു രാജ്യത്തെ പണം ഇതുപോലെ പിടിച്ചെടുക്കുന്നത് ശരിയാണോ? ഈ സാഹചര്യത്തിൽ ആരാണ് മറ്റ് രാജ്യങ്ങളിൽ പണം നിക്ഷേപിക്കാൻ തയ്യാറാവുക?

ഹൈവേ മോഷണം എന്നാണ് ഞാൻ ഇതിനു പറയുക. എന്താണ് നാറ്റോയുടെ അംഗങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ഉദാഹരണത്തിന് അവർ റഷ്യൻ പ്രഭുജനങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടും. എന്താണ് അവർ ഈ ചെയ്യുന്നത്? യുക്രൈനെതിരെ റഷ്യ യുദ്ധം ചെയ്യുന്നുണ്ടെന്ന് കരുതി റഷ്യയിലെ ഓരോ പൗരനെയും ലക്ഷ്യം വെയ്ക്കുമെന്നാണോ? എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണിത്. എങ്ങനെയാണ് അവർക്ക് ഇങ്ങനെ ചെയ്യാനാവുക? മറ്റേതോ രാജ്യത്ത് ജനിച്ച ഒരാളുടെ കപ്പലിൽ റഷ്യൻ പതാക ഉണ്ടെന്ന് കണ്ടാൽ അവർ അതും എടുത്തു കൊണ്ട് പോകുമോ? ഈ കപ്പലും പിടിച്ചടക്കുമോ? അങ്ങനെയെങ്കിൽ അന്താരാഷ്ട്ര കപ്പൽവ്യാപാരത്തിന്റെ അവസ്ഥയെന്താവും? റഷ്യൻ പതാകയുള്ള ഏത് കപ്പൽ കണ്ടാലും പിടിച്ചെടുക്കുമെന്നാണോ അവർ പറയുന്നത്? 

സോമാലിയൻ കടൽക്കൊള്ളക്കാരും യുകെയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? അല്ലെങ്കിൽ മറ്റു നാറ്റോ രാജ്യങ്ങളുമായി എന്ത് വ്യത്യാസമാണുള്ളത്? ഇത് തീർത്തും കുറ്റകരമാണ്. ഇതൊരിക്കലും ആവർത്തിക്കരുത്. ഇനി ഇത് തുടരുകയാണെകിൽ, നിങ്ങളുടെ ചോദ്യത്തിൽ പറഞ്ഞത് തന്നെയാണ് സംഭവിക്കുക. അവർ ഇനിയും ഇത് തുടർന്നാൽ, ഇത് ലോകമൊന്നാകെയുള്ള പൊതു ശീലമായി മാറും. ഇത് ലോക വ്യാപാരത്തെ ബാധിക്കും. നിക്ഷേപകരെ ഏതെങ്കിലും രീതിയിൽ ഇത് ബാധിച്ചാൽ ലോക സമ്പദ് വ്യവസ്ഥ തകരുമെന്നാണ് എനിക്ക് തോന്നുന്നത്. 

റഷ്യ നടത്തുന്ന പ്രചാരണം പോലെ, ആന്ത്രാക്‌സിന്റെയോ പ്ലേഗിന്റെയോ ആക്രമണാത്മക സ്‌ട്രെയിനുകൾ കൊണ്ട് സജ്ജീകരിച്ച ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട്  യുക്രെയ്‌നിൽ അതീവരഹസ്യമായ ബയോ ലാബുകളുടെ ക്ലസ്റ്റർ യുഎസ് നിർമ്മിച്ചിട്ടുണ്ടാവുമോ? അതോ റഷ്യൻ സൈന്യത്തിന്റെ ചെയ്തികൾ മറയ്ക്കാനുള്ള ഫോൾസ് ഫ്ലാഗ് ഓപ്പറേഷന്റെ ഭാഗം മാത്രമാണോ ഇത്?

ർക്കെങ്കിലും എന്തെങ്കിലും ഈ ജൈവ ആയുധത്തെ കുറിച്ചറിയുമെന്ന് എനിക്ക് തോന്നുന്നില്ല. യുക്രൈനിൽ ജൈവ ആയുധം ഉണ്ടക്കിയെന്നതിന് എന്തെങ്കിലും തെളിവുണ്ടെന്നും എനിക്ക് തോന്നുന്നില്ല. അവർ രണ്ടു കൂട്ടരും പരസ്പരം അസംബന്ധങ്ങൾ പറയുകയാണ്. ഒരു ദിവസം ഇൻഡിപെൻഡന്റ് ദിനപത്രത്തിൽ ഞാനൊരു വാർത്ത വായിച്ചിരുന്നു. വംശീയ വിരോധം ഉണ്ടാക്കാൻ വേണ്ടി ചില വാക്കുകൾ വളച്ചൊടിച്ചായിരുന്നു അതിൽ വാർത്ത കൊടുത്തത്. റഷ്യയിലെ വലിയ പ്രഭുക്കന്മാർ നിക്ഷേപം നടത്തുന്ന പത്രമാണതെന്ന് ഓർക്കണം. ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ ഇതെല്ലാം അവരുടെ ചില കളികളാണ്. പത്തു വയസുള്ള കുട്ടിയെ പോലെയാണ് അവർ യുദ്ധം ചെയ്യുന്നത്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ ഈ കുട്ടി നന്നായി പേടിച്ചിട്ടുണ്ട്. എന്തായാലും പല തരത്തിലുള്ള കഥകൾ വരുന്ന സ്ഥിതിക്ക് നമുക്കിപ്പോൾ രണ്ടു ഭാഗത്തു നിന്നും വരുന്ന കഥകൾ കേട്ട്, എന്താണ് നടക്കുന്നതെന്ന് ആശ്ചര്യപ്പെട്ടിരിക്കാം. 

ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊന്നും നാം കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രാദേശിക ജനവിഭാഗങ്ങളാണ് അധിനിവേശ ശക്തിക്കെതിരെ യുക്രൈനിൽ തിരിച്ചടിക്കുന്നത്. സാധാരണ പൗരന്മാർ പോരാളികളാകുമ്പോൾ എത്രത്തോളം അത് ഫലപ്രദമാണ്? റഷ്യൻ സൈന്യത്തെ നേരിടാൻ അവർ എന്തെങ്കിലും തന്ത്രം വികസിപ്പിച്ചിട്ടുണ്ടോ?

മ്മൾ മുൻപ് പറഞ്ഞത് പോലെ റഷ്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിൽ പതിഞ്ഞിരിക്കുകയാണ്. കാരണം യുദ്ധം ചെയ്യാൻ ആഗ്രഹമുള്ള എല്ലാ പൗരന്മാർക്കും യുക്രൈൻ സർക്കാർ ആയുധങ്ങൾ കൈമാറുകയാണ്. അത് കൂടാതെ യുക്രൈന് വേണ്ടി യുദ്ധം ചെയ്യാൻ താല്പര്യമായുള്ള വിദേശികളെയും അവർ വിളിച്ചിട്ടുണ്ട്. ഇതിന് ഭാവിയിൽ വളരെ അപകടകരമായ പ്രത്യഘാതങ്ങൾ ഉണ്ടാകും. പക്ഷെ നിലവിൽ റഷ്യൻ പട്ടാളക്കാരുടെ മരണസംഘ്യ ഉയരാൻ കാരണമാകുമെന്നാണ് എനിക്ക് തോന്നുന്നത്. റഷ്യക്കാർ സ്വയം അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. യുക്രൈനിൽ ഇപ്പോൾ എല്ലാ പൗരന്മാരും പട്ടാളക്കാരാണ്, അതും യൂണിഫോം ഇല്ലാത്ത പൗരന്മാർ. അതുകൊണ്ട് തന്നെ ഏത് ദിശയിൽ നിന്ന് എപ്പോൾ മരണം അവരെ തേടിയെത്തുമെന്ന് അവർക്ക് അറിയാൻ കഴിയില്ല. 

സായുധ സേനയുടെ സന്നദ്ധ സൈനിക യൂണിറ്റായ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സിലെ അംഗങ്ങൾ ആയുധ പരിശീലനം നടത്തുന്നു      (C) : USA Today

റഷ്യൻ സേനയെ നേരിടാൻ യുക്രൈൻ ജനതയ്ക്ക് യാതൊരു പരിചിതവുമല്ലാത്ത ആയുധശേഖരം നൽകി അവരെ വിന്യസിപ്പിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നുണ്ടോ? പ്രത്യേകിച്ച് വിദേശികളെ കൂടെ ഉൾപ്പെടുത്തുന്ന ഈ നടപടിയുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?

യുദ്ധ പശ്ചാത്തലത്തിൽ യുക്രൈനെ വേണ്ടി പോരാടാൻ പൗരന്മാർക്ക് ആയുധം നൽകുന്നതൊക്കെ നല്ല കാര്യമാണ്. പക്ഷെ ഒരിക്കൽ യുദ്ധം കഴിഞ്ഞാൽ എങ്ങനെയാണ് ഈ ആയുധങ്ങൾ സർക്കാർ തിരിച്ചു വാങ്ങാൻ ഉദ്ദേശിക്കുന്നത്? എന്ത് കണക്കാണ് ഇതിനു അവരുടെ പക്കലുള്ളത്? ആയുധം ലഭിച്ചവരെ എങ്ങനെയാണ് പിന്തുടർന്ന് കണ്ടെത്തുക? ഇപ്പോൾ ആയുധം കൈയിലുള്ള ഒരു സമൂഹമാണ് അവർക്കുള്ളത്. അടുത്ത ദിവസം ഓരോ പൗരനും ഓരോ സ്വകാര്യ ലക്ഷ്യങ്ങൾ ഉണ്ടാകും. പിന്നെ യുഎസിലോക്കെ കേൾക്കുന്നത് പോലെ വിദ്യാലയത്തിൽ വിദ്യാർത്ഥിക്ക് വെടിയേറ്റെന്നും, മാളിൽ ആളുകൾക്കിടയിലുണ്ടായ സംസാരത്തിനിടയിൽ ചിലർക്ക് വെടിയേറ്റെന്നുമൊക്കെയുള്ള വാർത്തകൾ വരും ദിവസങ്ങളിൽ കേൾക്കാൻ തുടങ്ങും. ഇങ്ങനെയുള്ള എന്ത് കാര്യങ്ങൾ വേണമെങ്കിലും നടക്കാം. തിരിച്ചു കൊടുക്കാനുള്ള തോക്കുകളെ നിയന്ത്രിക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. 

ഇനി വിദേശരുടെ കാര്യം പരിശോധിച്ചാൽ, ഫ്രഞ്ച് ഫോറിൻ റീജിയൻ എന്നൊരു സംഘം ഫ്രാൻസിലുണ്ടായിരുന്നു. ചരിത്രപരമായി ലോകത്തിന്റെ പല ഭാഗത്തുള്ള അതൃപ്തരും, സാമൂഹ്യ വിരുദ്ധരും ഈ എഫ്എഫ്ആറിൽ ചേരാറുണ്ട്. യാതൊരു ചോദ്യങ്ങളും കൂടാതെ ആർക്കും എഫ്എഫ്ആറിന്റെ ഭാഗമാവാം. അതുപോലെ എഫ്എഫ്ആറിൽ ഒരാളുടെ സേവനം കഴിഞ്ഞാൽ അയാളുടെ വ്യക്തിഗത വിവരങ്ങൾ മാറ്റണം. പിന്നെ നിങ്ങൾ മറ്റൊരാളായി വേണം ജീവിക്കുവാൻ. നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന ഫ്രഞ്ച് പേപ്പറുകളും നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല ഭാഗത്തുള്ള കുറ്റവാളികൾ എഫ്എഫ്ആറിൽ ചേർന്ന്, കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച് പുതിയ ഐഡന്റിറ്റി സ്വന്തമാക്കും. ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ എല്ലാ കുറ്റവാളികളായും യുക്രൈനിലുമെത്തും. യുദ്ധം കഴിഞ്ഞാൽ എങ്ങനെയാണ് യുക്രൈൻ പ്രവർത്തിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് സമയം കഴിയും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന അപകടകരമായ എന്തോ ഒന്ന് അവർക്കിപ്പോൾ ഉണ്ടെന്നാണ്. 

ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രതിരോധശേഷിയെ റഷ്യ-യുക്രൈൻ സംഘർഷം സംഘർഷത്തിലാക്കുന്നുണ്ടോ? ഇന്ത്യയുടെ നേരിടുന്ന സങ്കീർണതകൾ എന്തൊക്കെയാണ്? യുറേഷ്യയുമായി ഇടപഴകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഇത് ബാധിക്കുമോ?

ന്ത്യയെ സംബന്ധിച്ചെടുത്തോളം, ഇന്ത്യക്ക് റഷ്യയുടെ ഭാഗമോ, നാറ്റോയുടെയോ യുറേഷ്യയുടെ ഭാഗമോ പിടിക്കാനാവില്ല. നമുക്ക് മികച്ച ബന്ധവും നിരവധി വ്യാപാരവും യുറേഷ്യയുമായുണ്ട്. മറ്റൊരു തലത്തിൽ നോക്കിയാൽ റഷ്യയുടെ ഹാർഡ് വെയറുകളാണ് നമ്മൾ ആഗ്രഹിക്കുന്നത്. നിരവധി നാവിക, വ്യോമം, കര സേന ആയുധങ്ങൾ നമ്മൾ റഷ്യയിൽ നിന്നാണ് കഴിഞ്ഞ 70 വർഷമായി വാങ്ങാറുള്ളത്. 1948 മുതൽ ഒരു പതിനായിരം തവണയെങ്കിലും യുഎൻഎസ്ഇയിൽ റഷ്യയുടെ വീഡിയോ പവർ കാണിച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ തങ്ങൾക്ക് പിന്തുണ നൽകുമെന്ന്, അല്ലെങ്കിൽ തങ്ങൾക്ക് എതിരായി നിൽക്കില്ലെന്നാണ് റഷ്യയുടെ പ്രതീക്ഷ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യ വളരെ മോശമായ അവസ്ഥയിലാണ്. അതിനാൽ ഭാവിയിൽ ഇന്ത്യക്ക് ലഭ്യമായ ഒരേയൊരു ഓപ്ഷൻ എല്ലാ വോട്ടിംഗിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ്.

ഇന്ത്യൻ പ്രധാനമന്ത്രി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും, ചൈന പ്രസിഡണ്ട് ഷി ജിൻപിങിനും ഒപ്പം ; (C) :ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ചൈനയുടെ ഗവൺമെന്റ് ആക്രമണത്തെ അപലപിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല തുടക്കത്തിൽ ഇതിനെ “അധിനിവേശം” എന്ന് വിളിക്കുന്നതിന് പോലും തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ചൈനയുടെ വിദേശകാര്യ മന്ത്രി വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സൂചന നൽകി. റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന 34 രാജ്യങ്ങളിൽ ഒന്നാണ് ചൈന. ഇത് ചൈനയുടെ നയത്തിലെ മാറ്റത്തിന്റെ സൂചനയാണോ കാണിക്കുന്നത്? ഈ യുദ്ധത്തിൽ ചൈനയുടെ പങ്ക് എന്താണ്?

ചൈ ലോകത്തിന്റെ ഫാക്ടറിയാണെന്ന് നാം മനസ്സിലാക്കണം. വൻതോതിലുള്ള ഉപഭോഗ ഉത്പന്നങ്ങൾ വാങ്ങാൻ ആസൂത്രണം ചെയ്യുന്ന ഏതൊരാളും, അത് എന്തുതന്നെയായാലും ചൈനയെ ആയിരിക്കും ആശ്രയിക്കുക. കാരണം എല്ലാ ഉത്പന്നങ്ങളും ചൈനയിൽ ലഭ്യമാണ്. തങ്ങൾ ലോകത്തിന്റെ ഫാക്ടറിയാണെന്ന് ചൈനയ്ക്കും അറിയാവുന്നതു കൊണ്ട് അവർക്ക് അവരുടെ എല്ലാ ഉപഭോക്താക്കളെയും സന്തോഷപ്പെടുത്തേണ്ടതുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോകത്തെ മുഴുവൻ സന്തോഷിപ്പിച്ചു നിർത്തേണ്ടത് ചൈനയുടെ ആവശ്യമാണ്. മറ്റെല്ലാ രാജ്യങ്ങളും യുഎസിനും നാറ്റോയ്ക്കും ഒപ്പം നിൽക്കുമ്പോൾ ചൈനയ്ക്ക് മാത്രമായി റഷ്യയ്ക്ക് പിന്തുണ നൽകാനാവില്ല. ഇനി അഥവാ ഈ സാഹചര്യത്തിൽ ചൈന റഷ്യയുടെ ഭാഗം ചേരുകയാണെങ്കിൽ, ലോകത്തിനു മുന്നിലെ അവരുടെ മുഴുവൻ സാധ്യതകളെയും നശിപ്പിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഒരു പക്ഷവും ചേരാതെ ഒരു നേർത്ത വരയിലൂടെ അവർ സഞ്ചരിക്കുകയാണ്. 

റഷ്യയിൽ മറ്റ് രാജ്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പുതിയ അയേൺ കർട്ടന്റെ ഫലം എന്താണ്? റഷ്യ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും, എങ്ങനെ ഈ സാഹചര്യങ്ങൾ മറികടക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?

ല തരത്തിലുള്ള അഭ്യൂഹങ്ങൾ അല്ലെങ്കിൽ വർത്തമാനങ്ങൾ ഇത് സംബന്ധിച്ച് പരക്കുന്നുണ്ട്. അതിൽ ഒന്നെന്ന് പറയുന്നത് പുട്ടിന്റെ നിരാശയ്ക്കനുസരിച്ചാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നാണ്. ഉദാഹരണത്തിന്, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ തകർക്കുമെന്നൊരു വാർത്ത ഒരു ദിവസം നമ്മൾ കേട്ടിരുന്നു. ഒരുപാട് സമ്മർദത്തിലിരിക്കുന്ന ഒരാൾ പൂർണമായും തകർന്നു പോകുന്നതായിരുന്നു ആ വാർത്തയിലൂടെ നമ്മൾ കണ്ടത്. കാരണം, യൂറോപ്പിൽ നിന്നുള്ളവർ മാത്രമല്ല ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലുള്ളത്. റഷ്യ അടക്കമുള്ള ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ശാസ്ത്രജ്ഞമാരും, ബഹിരാകാശ സഞ്ചാരികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഞാനും, ഞാൻ ഒഴികെയുള്ള ലോകവും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുക. എന്റെ സ്വന്തം ബഹിരാകാശ സഞ്ചാരികളെ ബലിയർപ്പിക്കാൻ ഞാൻ തയ്യാറാണ്. എങ്കിൽ നാളെ നിങ്ങൾ മരിക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞേക്കും. ഇതാണ് ഒരു വശം. 

മറ്റൊന്ന് എന്തെന്നാൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ തനിക്ക് വിമുഖതയില്ലെന്നും പുടിൻ ഇടയ്ക്കിടെ പറയുന്നുണ്ട്. താങ്കളൊരു ആണവായുധ രാജ്യമാണെന്ന് പുടിൻ വീണ്ടും വീണ്ടും ആളുകളെ ഓർമ്മിപ്പിക്കുകയാണ്. എല്ലാവർക്കും അത് അറിയുന്ന കാര്യവുമാണ്. പക്ഷേ വീണ്ടും വീണ്ടും അത് ഓർമ്മിപ്പിക്കുമ്പോൾ, അത് ഒരാളെ ഭീഷണിപ്പെടുത്തുന്നത് പോലെയാണ്. ഇത് വളരെ ബാലിശമായ കാര്യമാണ്. 

എനിക്കിപ്പോൾ തോന്നുന്നത് ഇനിയെന്ത് നടക്കുമെന്ന് ഓർക്കാതെയാണ് പുടിൻ രാജ്യം പിടിച്ചെടുക്കാൻ ഇറങ്ങിയതെന്നാണ്. കാരണം പുട്ടിന്റെ സെക്രടറിയേറ്റിൽ നിന്ന് വരുന്ന വാർത്തകളെല്ലാം ബാലിശമായാണ് എനിക്ക് തോന്നുന്നത്. കളിയിൽ നിന്നും പുറത്തായതിൽ പ്രതിഷേധിച്ച് തന്റെ സ്വന്തം ബാറ്റും തമ്പും എടുത്തുപോകുന്ന ഒരു പതിനഞ്ചു വയസ്സുകാരനെ പോലെയാണ് എനിക്ക് റഷ്യയെ ഇപ്പോൾ തോന്നുന്നത്. അങ്ങനെയാണ് അവരുടെ പ്രവർത്തി. നിങ്ങൾ ഒരു രാജ്യം പിടിച്ചെടുക്കാൻ പോവുകയും, ലോകത്തെ മറ്റുള്ളവർ നിങ്ങൾക്കെതിരെ തിരിഞ്ഞെന്നും കരുതി എങ്ങനെയാണ് നിങ്ങൾ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ തകർക്കുക? ചെറിയൊരു രാജ്യം പിടിച്ചെടുക്കാൻ യുദ്ധം പ്രഖ്യാപിച്ച ആൾക്ക് യാതൊരു യുദ്ധതന്ത്രവും ഇല്ലാതിരുന്നെന്നാണ് ഈ പ്രചരിക്കുന്ന വാർത്തകളിൽ നിന്നെല്ലാം മനസ്സിലാവുന്നത്. തന്റെ പരുഷമായ വാക്കുകളിലൂടെയും, ഭീഷണിപ്പെടുത്തലിലൂടെയും ലോകത്തെ അയാളുടെ വഴിക്ക് നടത്താൻ കഴിയുമെന്നായിരുന്നു അയാൾ വിചാരിച്ചിരുന്നത്. ആരെയും ഭീഷണിപ്പെടുത്താതെ എന്തെങ്കിലും നേടാനാവുമെന്ന് അയാൾ ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ അതുണ്ടായില്ല. പിന്നെ അയാൾ എന്ത് ചെയ്യും? അങ്ങനെ അയാൾ ചെയ്യുന്നതാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 66.5 ശതമാനവും റഷ്യയിൽ നിന്നാണ്. ഇത് ഇന്ത്യയുടെ പ്രതിരോധത്തിൽ എന്തെങ്കിലും അടിയന്തര ഭീഷണി ഉയർത്തുന്നുണ്ടോ? ഇതുമൂലം എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരാകും?

ല്ല, ഉടനടി എന്തായാലും പ്രതിഫലിക്കില്ല. ഇന്ന് ഒരു ആർ. ആർ എയർഫോർസിന്റെ എയർക്രാഫ്റ്റ് വീണെന്ന് കരുതി ഒന്നും സംഭവിക്കില്ല. നമുക്ക് സ്പെയറുകളുടെയും അമ്നീഷ്യത്തിന്റെയും എല്ലാം ശേഖരമുണ്ട്. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ, റഷ്യയുമായുള്ള ബന്ധം നശിപ്പിക്കുന്നത് തീർച്ചയായും ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ അതിനു ശ്രമിക്കില്ലെങ്കിൽ കൂടിയും, വലിയ ഭീഷണി ഉയർന്നേക്കും. ഒരു രാജ്യത്തെ സർക്കാർ അവരുടെ നയം മാറ്റുമ്പോൾ, അവരുടെ മുഴുവൻ രാജ്യത്തിൻറെ സ്വഭാവം മാറ്റേണ്ടതായി വരും. ഇത് നമ്മൾ എപ്പോഴും ഓർക്കേണ്ട കാര്യമാണ്. റഷ്യയിലെ ജനങ്ങൾ നല്ല മനുഷ്യരാണ്. റഷ്യയിൽ നിന്നും ഭീഷണി ഉണ്ടെന്ന് കരുതി, റഷ്യയിലെ ജനങ്ങളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കരുതരുത്. 

റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങുന്നതിനാൽ CAATSA നിയമപ്രകാരം ന്യൂഡൽഹിക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് റിപ്പബ്ലിക് സെനറ്റർ ഒരിക്കൽ പറഞ്ഞിരുന്നല്ലോ. ഈയൊരു സാഹചര്യത്തിൽ, ഒരു യുദ്ധത്തിൽ നിന്നോ സാമ്പത്തിക ഉപരോധത്തിൽ നിന്നോ ഇന്ത്യ എത്രത്തോളം സുരക്ഷിതമാണെന്ന് പറയാനാകും? 

ത്തരത്തിലുള്ള ഭീഷണികൾ അമേരിക്ക ഇപ്പോഴും ഉയർത്തുന്നതാണ്. ഇങ്ങനെ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവർ ലോകത്ത് അവരുടെ ആഗോള ശക്തിയെന്ന സ്ഥാനം നിലനിർത്തുന്നത് തന്നെ. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യ ഒരു പരമാധികാരമായുള്ള രാജ്യമാണ് എന്നതാണ്. ആരുമായി സൗഹൃദത്തിലാകണം, ആരിൽ നിന്നും വിമാനങ്ങൾ വാങ്ങണം, ആര് നമ്മുടെ മിസൈൽ വാങ്ങണം എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളാണ്. റഷ്യ യുക്രൈനിൽ ചെയ്തത് തന്നെയാണ് അമേരിക്ക ഇപ്പോൾ ഇന്ത്യയോട് ചെയ്യാൻ ശ്രമിക്കുന്നത്. എന്തിന്റെ പേരിലായാലും നമ്മുക്കെതിരെ ഉത്തരവിറക്കാൻ അവർ ആരാണ്? ഞാൻ നിങ്ങളുടെ കയ്യിൽ നിന്ന് ആയുധങ്ങൾ വാങ്ങിയില്ലെങ്കിൽ നിങ്ങൾ ഉത്തരവിറക്കുമോ? അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും കയ്യിൽ നിന്ന് ആയുധങ്ങൾ വാങ്ങിയാലും നിങ്ങൾ ഉത്തരവിറക്കുമോ? ഇത് തന്നെയല്ലേ റഷ്യ യുക്രൈനിൽ ചെയ്യുന്നതും? എവിടെയാണ് ഇതിൽ വ്യത്യസമുള്ളത്? 

റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നും അകന്നുനിൽക്കുന്ന ഇന്ത്യയുടെ നയം ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ കഴിയുന്നതാണോ? ഇതുതന്നെയായിരുന്നോ മുൻകാലങ്ങളിലെ സഖ്യമില്ലായ്മയും? 

ണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യ സ്വയം പര്യാപത്മായ രാജ്യമല്ല. നമ്മൾ നമ്മൾ ആഗ്രഹിക്കുന്നത്രയും നമ്മൾ ആകുവാൻ ശ്രമിക്കുന്നതേയുള്ളു. നിരവധി ആവശ്യങ്ങൾക്കും കാര്യങ്ങൾക്കുമായി ലോകത്തെ പല രാജ്യങ്ങളെയും നമ്മൾ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് നമ്മുടേതായ ഒരു സഖ്യം ഉണ്ടാക്കാൻ സാധിക്കില്ല. ഇന്ത്യക്ക് ഏറ്റവും സുരക്ഷിതം സഖ്യം ചേരാതിരിക്കുന്നതാണ്. യഥാർത്ഥത്തിൽ നമുക്ക് മുന്നോട്ട് പോകാനുള്ള ഒരേയൊരു സുരക്ഷിതമായ വഴിയും ഒരു സഖ്യത്തിന്റെയും ഭാഗമാവാത്തത് തന്നെയാണ്. 

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വ്‌ളാഡിമിർ പുടിന്റെ ഭരണത്തിൻ കീഴിൽ റഷ്യ അതിന്റെ വ്യാപ്തിയും സ്വാധീനവും ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അവർ അതിന്റെ അനിയന്ത്രിതവും അസന്തുലിതവുമായ വികാസം തുടരാനാണ് ശ്രമിക്കുന്നത്. ഒരു നേതാവെന്ന നിലയിൽ പുടിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും നിങ്ങൾ എങ്ങനെ വിലയിരുത്തും?

പുട്ടിനെ ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്ക് വിലയിരുത്താം. പുട്ടിൻ സ്വയം പൗരുഷത്തിന്റെ പ്രതീകമായി തന്നെ ചിത്രീകരിക്കുന്നത് മനസിലാവും. പുട്ടിന്റെ നഗ്നമായ ശരീരം കാണിക്കുന്ന ചിത്രങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്, നഗ്നമായ ശരീരവുമായി കുതിരപ്പുറത്ത് ഇരിക്കുന്ന, നഗ്നനായി സവാരി ചെയ്യുന്ന, ഐസ് വെള്ളത്തിലേക്ക് ചാടുന്ന തുടങ്ങി പുടിന്റെ എല്ലാ ചിത്രങ്ങളും പൗരുഷത്തിന്റെ പ്രതീകമായി തന്നെ സൃഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. ഇനി ഈ സ്വഭാവമുള്ള ഒരു നേതാവിനെ കണ്ടാൽ നിങ്ങൾ തീർച്ചയായും മുന്കരുതലെടുക്കണം. കാരണം മനഃശാസ്ത്രപരമായി അസന്തുലിതാവസ്ഥ ഉള്ളവരാണിവർ. അമാനുഷികനായോ, അസാധാരണ മനുഷ്യനായോ ആയി കാണിക്കാനോ നിലനിൽക്കാനോ ഇത്തരക്കാർ ശ്രമിക്കും. അവർക്ക് വ്യക്തിത്വ ന്യൂനതകൾ ഉണ്ടായിരിക്കും. ആ ന്യൂനതകളാണ് ഇപ്പോൾ പുടിൻ കാണിക്കുന്നതും, നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും. 

സ്വന്തം വ്യക്തിത്വത്തെ വലുതാക്കി കാണിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ തന്നെ വലുതാക്കി ചിത്രീകരിക്കുന്ന ഇത്തരം സ്വഭാവമുള്ളവരുമായി ഇടപഴുകുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇത്തരം സ്വഭാവമുള്ളവരെ കൂടുതലായി കണ്ടുവരാറുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിലും, യൂറോപ്പിലും ആഫ്രിക്കയിലും ഇന്ത്യയിലുമെല്ലാം ഇത്തരത്തിൽ തങ്ങളെ വലിയവരാക്കി കാണിച്ച് സ്വയം സാധൂകരിക്കുന്ന വ്യക്തികളെ കാണാൻ കഴിയും. 

പുതുതായി റഷ്യ പിടിച്ചെടുത്ത യുക്രൈനിലെ നഗരങ്ങളുടെ സ്ഥിതി ഇനി എന്തായിരിക്കും? ഈ പ്രദേശങ്ങൾ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും പോലെ ആയിരിക്കുമോ അതോ റഷ്യയുടെ ഭാഗമാകുമോ?

യുദ്ധം ഏത് രൂപത്തിലേക്ക് മാറുമെന്നോ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ശത്രുതാപരമായ ബന്ധത്തിന്റെ പാതയിലൂടെ റഷ്യ എത്രകാലം, എത്ര ദൂരം സഞ്ചരിക്കുമെന്നോ നമുക്ക് അറിയില്ല. അത് ഇനിയാണ് നമ്മൾ കാണാൻ പോകുന്നത്. വളരെക്കാലം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് എന്തായാലും താങ്ങാൻ കഴിയില്ല. വാസ്തവത്തിൽ ഒരു രാജ്യവും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കെതിരെ എതിരായ നിലപാട് അധികകാലം സ്വീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു നിലപാട് ആ രാജ്യത്തെ എല്ലാ കാര്യങ്ങളെയും ബാധിക്കും. അതിനാൽ, ഇതൊരു ദീർഘകാല കാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

അഫ്ഗാനിസ്ഥാനിൽ തന്നെ നോക്കൂ. അവിടെ അമേരിക്കയോ, നാറ്റോയോ എന്താണ് ചെയ്തതെന്ന് ലോകത്തെ മറ്റാരും ശ്രദ്ധിച്ചിരുന്നില്ല. ഒടുക്കം ഇനിയും കൂടുതൽ കാലം ഇവിടെ പിടിച്ചു നിൽക്കാനാവില്ലെന്ന് കണ്ട് നാറ്റോ അവസാനിപ്പിക്കാൻ തയ്യാറാവുകയായിരുന്നു. കൂടാതെ അവരുടെ രാജ്യങ്ങൾ നടത്തിയ പൊതുജനാഭിപ്രായവും അവരെ അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിവരാൻ നിര്ബന്ധിതരാക്കുകയായിരുന്നു. റഷ്യയിലും ഇത് തന്നെ നടക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. റഷ്യയിൽ നിന്നും പൊതുജനാഭിപ്രായം ഇനി കൂടുതൽ ഉച്ചത്തിലാവും. ഇപ്പോൾ തന്നെ യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ പോരാടുന്ന 5000 പ്രതിഷേധക്കാരെ അറസ്റ് ചെയ്യാൻ പുടിൻ ഉത്തരവിറക്കിയിട്ടുണ്ട്. ഇവരെ അറസ്റ് ചെയ്‌തെന്ന് കരുതി പ്രതിഷേധം അവസാനിക്കുകയില്ല. റഷ്യയിലെ ആ പ്രതിഷേധം വെറും 5000 പേരിൽ ഒതുങ്ങി പോകില്ല. നൂറും പതിനായിരവുമൊക്കെയായി പ്രതിഷേധക്കാർ കൂടിക്കൊണ്ടേയിരിക്കും. യുക്രൈനിൽ അകപ്പെട്ടുപോയ റഷ്യൻ പട്ടാളക്കാരുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പ്രതിഷേധിക്കാനിറങ്ങും. ഇന്ധനം തീർന്നതിനാൽ യുക്രൈനിൽ അകപ്പെട്ടുപോയ റഷ്യൻ പട്ടാളക്കാർ തങ്ങൾ എവിടെയാണെന്ന് പോലും അറിയാതെ നിൽക്കുന്ന ഞാൻ നേരത്തെ പറഞ്ഞ ആ വീഡിയോ കാണുന്ന റഷ്യൻ മാതാപിതാക്കളുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാവുമോ?

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നവർ ;  (C) : AP

ലോകം ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? ഏതുതരം സാമൂഹിക-രാഷ്ട്രീയ കൂട്ടുകെട്ടാണ് നമ്മൾ കാണാൻ പോകുന്നത്?

ആത്യന്തികമായി, യുക്രൈനെ നാറ്റോയിലേക്ക് കൊണ്ടുവരാനുള്ള കളികളും, അതിന്റെ അനന്തരഫലമായി നാറ്റോ സഖ്യത്തിന്റെ അധികാരം തങ്ങൾക്ക് ഭീഷണിയാണെന്ന് റഷ്യ സ്വാഭാവികമായും ചിന്തിക്കുമെന്നും നാറ്റോയ്ക്കും യൂറോപ്യൻ യൂണിയനും മനസ്സിലായിട്ടുണ്ട്. അറുപതുകളിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്നത്തെ സോവിയറ്റ് റഷ്യ ക്യൂബയിൽ മിസൈൽ സ്ഥാപിക്കാൻ തീരുമാനിച്ചു. ക്യൂബയിലേക്കുള്ള കടൽമാർഗം അടക്കമുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അമേരിക്ക ആ ശ്രമത്തെ തകർത്തു. അത്ലാന്റിലേക്ക് ആണവായുധം കൊണ്ടുവരാനുള്ള ശ്രമമായിരുന്നത്. എന്നാൽ അമേരിക്കയുടെ ഉപരോധം കാരണം റഷ്യ അതിൽ നിന്നും പിൻവാങ്ങിയതോടെ ഒരു മിസൈലും ക്യൂബയിൽ എത്തിയില്ല. അയൽപക്കത്തോ അതിർത്തിയിലോ എന്താണ് സംഭവിക്കുന്നതെന്ന റഷ്യയുടെ ധാരണയോട് എന്തുകൊണ്ടാണ് യുഎസും നാറ്റോയും യൂറോപ്യൻ യൂണിയനും സംവേദനക്ഷമമല്ലെന്ന് ഇവിടെ വീണ്ടും ആവർത്തിക്കുകയാണ്.

ഇവിടെ കുറച്ച് ആഴ്ചകൾ കൂടെ യുദ്ധം നീണ്ടു പോകുമെന്നാണ് എനിക്ക് തോന്നുന്നത്. അതുകഴിഞ്ഞാവും അവർ യുദ്ധമവസാനിക്കാനുള്ള ചർച്ചകൾ നടത്തുക. ഇസ്രായേൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. യുക്രൈനെ നാറ്റോയുടെ ഭാഗമാക്കില്ലെന്ന് റഷ്യക്ക് നാറ്റോ ഉറപ്പു നൽകുമെന്നാണ് എനിക്ക് തോന്നുന്നത്. അത് മാത്രമാണ് ഞാൻ കാണുന്നത്. പിന്നെ യുക്രൈന് എപ്പോൾ വേണമെങ്കിലും യൂറോപ്യൻ യൂണിയന്റെ ഭാഗമാവാം. നാറ്റോയ്ക്ക് പകരം ഇയുവിൽ ചേരുന്നതിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ മുൻപ് പറഞ്ഞത് പോലെ ആണവായുധം അതിർത്തിയിലേക്ക് കൊണ്ടുവരേണ്ട യാതൊരു ആവശ്യവുമില്ല. അമേരിക്കൻ ഭൂഖണ്ഡത്തിന് പോലും ആണവായുധങ്ങൾ വിക്ഷേപിക്കാൻ കഴിയും. എന്നാൽ അതേ സമയം, റഷ്യൻ അവബോധം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്, ആത്യന്തികമായി കാര്യങ്ങൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്.

ശുഭം.