Mon. Dec 23rd, 2024
യുക്രൈൻ:

യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കാൻ ശ്രമം ഊർജിതമാക്കി റഷ്യ. നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ റഷ്യയുടെ ബോംബാക്രമണം തുടരുകയാണ്. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി പറഞ്ഞു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധമാകുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നല്‍കി.

യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം പിന്നിടുമ്പോഴും ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ് റഷ്യ. മരിയുപോൾ പിടിച്ചടക്കാനുള്ള പദ്ധതികൾ ഊർജിതമാക്കി. നഗരം പിടിച്ചടക്കാനുള്ള നീക്കത്തിനിടെ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ റഷ്യ വീണ്ടും ബോംബാക്രമണം നടത്തി.

അതിനിടെ യുദ്ധത്തിന് മുന്നറിയിപ്പുമായി സെലൻസ്കി രംഗത്തെത്തി. ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധമെന്നാണ് അതിനര്‍ഥമെന്നും യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു.