Mon. Dec 23rd, 2024
മാന്നാർ:

ടൗണിൽ 5 ദിവസമായി പൈപ്പുവെള്ളമെത്തുന്നില്ലെന്നു പരാതി. ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റിയുടെ ചെന്നിത്തല– തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് മാന്നാറിലെ വീടുകളിൽ പൈപ്പുജലമെത്തുന്നത്.

മിക്ക വീടുകളിലും ജലജീവൻ പദ്ധതിയുടെ കണക്‌ഷനുണ്ടെങ്കിലും അവിടെയും ഈ സ്ഥിതി  തുടരുകയാണ്. മാവേലിക്കരയിലുള്ള ജല അതോറിറ്റി ഓഫിസിലും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ഫലമില്ല. ഇവിടുത്തെ കിണറുകൾ വറ്റിയിട്ട് ആഴ്ചകളായി.

ഉളള പൊതു ടാപ്പുകളുടെ ചുവട്ടിൽ പോലും വെള്ളത്തിനായി ജനം പാത്രങ്ങൾ നിരത്തി കാത്തിരിക്കുകയാണ്. വേനൽക്കാലത്തു വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതു മാന്നാറിൽ‍ ഇതുവരെ തുടങ്ങിയില്ല. വെള്ളം തീരെ കിട്ടാതായതോടെ ജനം വില കൊടുത്തു കുപ്പിവെള്ളം വാങ്ങിയും ദൂരെ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ കൊണ്ടു വന്നുമാണ് ഉപയോഗിക്കുന്നത്.