Fri. Apr 11th, 2025
നെടുമങ്ങാട്:

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മിനിമോളുടെ ഭർത്താവ് 11 വർഷത്തിന് ശേഷം ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്.

ഇതിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് മിനിമോൾ വ്യാഴാഴ്ച ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.