Sun. Jan 19th, 2025
യുക്രൈന്‍:

റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ യുക്രൈനില്‍ ചലച്ചിത്ര താരം ഒക്സാന ഷ്വെറ്റ്‌സ് കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കിയവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്. 67 വയസ്സായിരുന്നു

ഒക്സാനയുടെ വിയോഗം അവരുടെ ട്രൂപ്പായ യങ് തിയേറ്റർ സ്ഥിരീകരിച്ചു. യുക്രൈനില്‍ കലാരംഗത്തു നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് യുക്രൈന്‍’ പുരസ്കാരം ഒക്സാനയ്ക്ക് ലഭിച്ചിരുന്നു.

റഷ്യ ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം 7000 റഷ്യൻ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു.