റഷ്യ:
ഇൻസ്റ്റഗ്രാമിനെ വിലക്കിയതോടെ പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി റഷ്യ. റോസ്ഗ്രാം എന്ന് പേരിട്ട ആപ്ലിക്കേഷൻ ഈ മാസം 28ന് പുറത്തിറക്കും.
ക്രൗഡ്ഫണ്ടിങ് സാധ്യമാകുന്ന മികച്ച ഫീച്ചറുകളുമായാണ് റോസ്ഗ്രാം റഷ്യൻ ജനതയിലേക്ക് എത്തുന്നത്. പണം കൊടുത്തു വായിക്കാവുന്ന ഉള്ളടക്കങ്ങളും റോസ്ഗ്രാമിലുണ്ടാകും.
ജനപ്രിയ സോഷ്യൽ നെറ്റുവർക്കിന്റെ എല്ലാ സാധ്യതയും ഉൾകൊള്ളിച്ചാണ് റോസ്ഗ്രാം എത്തുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിനോട് ഏറെക്കുറെ സാമ്യത പുലർത്തുന്ന ഡിസൈനുമായാണ് റോസ്ഗ്രാം എത്തുന്നത്.
റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മെറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തിയത്. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്‌സറാണ് ഇക്കാര്യം അറിയിച്ചത്.