Mon. May 6th, 2024
ഹേഗ്:

യുക്രെയ്നിലെ അധിനിവേശം റഷ്യ ഉടൻ നിർത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരിൽ 13 പേരും റഷ്യക്കെതിരെ നിലപാട് എടുത്തു. രണ്ട് പേർ മാത്രമാണ് വിരുദ്ധമായ സമീപനം സ്വീകരിച്ചത്.

റഷ്യൻ പിന്തുണയോടെ യുക്രെയ്നിൽ അധിനിവേശം തുടരുന്ന സൈന്യങ്ങളേയും നിയന്ത്രിക്കണമെന്നും നീതിന്യായ കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് റഷ്യ നടപ്പാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷേ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി റഷ്യ നടപ്പാക്കാനുള്ള സാധ്യതകൾ വിരളമാണ്.