Mon. Dec 23rd, 2024
വാഷിംഗ്ടൺ:

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ‘വാർ ക്രിമിനൽ’ -യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യു എസ് സെനറ്റ് ചൊവ്വാഴ്ച ഐകകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച പ്രമേയം, ഇരു പാർട്ടികളുടെയും സെനറ്റർമാരുടെ പിന്തുണയോടെ പാസാക്കുകയായിരുന്നു.

“യുക്രേനിയൻ ജനതക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് വ്ലാദിമിർ പുടിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന കാഴ്ചപ്പാടിൽ ഈ ചേംബറിലെ ഞങ്ങളെല്ലാവരും ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാരും ഒപ്പം ചേർന്നു” -ഡെമോക്രാറ്റിക് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷൂമർ സെനറ്റിലെ പ്രസംഗത്തിൽ പറഞ്ഞു.