Mon. Dec 23rd, 2024

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണ് ഇന്ന്. എന്നാല്‍ ജന്മദിനം താൻ ആഘോഷിക്കാറില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തല്‍. ഏറ്റവും ആഘോഷം തനിക്ക് തന്റെ മകനായിരുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.

ശ്രീകുമാരൻ തമ്പിയുടെ മകനും സംവിധായകനുമായ രാജ്‍കുമാര്‍ തമ്പി 2009 മാര്‍ച്ച് 20ന് അകാലത്തില്‍ അന്തരിച്ചിരുന്നു. തന്റെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു രാജ്‍കുമാര്‍ തമ്പിയുടെ മരണം.

സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയാായിരുന്നു രാജ്‍കുമാര്‍ തമ്പിയെ. ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് താൻ അന്ന് അനുഭവിച്ചത് എന്ന് ശ്രീകുമാരൻ തമ്പി പിന്നീട് പറഞ്ഞിരുന്നു.

ശ്രീകുമാരൻ തമ്പി താൻ ജന്മദിനം ആഘോഷിക്കാറില്ല എന്നാണ് സാമൂഹ്യമാധ്യമത്തില്‍ എഴുതിരിക്കുന്നത്. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. തന്റെ ഏറ്റവും വലിയ ആഘോഷം തന്റെ മകൻ ആയിരുന്നുവെന്നും ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നു.