Mon. Dec 23rd, 2024
അമേരിക്ക:

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു. 17 കാരിയായ കാരിംഗ്ടൺ സ്മിത്തിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 23 കാരൻ ചാഡ് ബ്ലാക്ക്കാർഡിനെ അറസ്റ്റ് ചെയ്തതായി ലൂസിയാനയിലെ ബാറ്റൺ റൂജിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

അശ്രദ്ധമായ നരഹത്യ, ഭ്രൂണഹത്യ, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് പിന്നിൽ ഇരിക്കുകയായിരുന്ന സ്മിത്തിനെ ബ്ലാക്ക്കാർഡ് തന്റെ സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് വെടി വെയ്ക്കുകയായിരുന്നു. 25 ആഴ്ച ഗർഭിണിയായ സ്മിത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.