Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് നിയമസഭയിൽ പറയവേയാണ് മന്ത്രി ലീഗിനെ പരിഹസിച്ചത്.

കുറ്റിക്കാട്ടൂരിൽ തളിപ്പറമ്പും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമിക്കുന്നതിന് നടപടി പുരോഗമിക്കുന്നുവെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് നടപടികൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പറ്റില്ലെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ സഹായം സർക്കാരിന് വേണ്ടേന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് വിഷയത്തിൽ ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും മന്ത്രി പറഞ്ഞു.