Mon. Dec 23rd, 2024
റഷ്യ:

റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളവെ റഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി യുവതി. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്‍റെ സ്ക്രീനിലാണ് ചാനലിന്‍റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ എന്ന യുവതി പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്.

“യുദ്ധം അവസാനിപ്പിക്കൂ. പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് കള്ളം പറയുകയാണ്” എന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. സെറ്റിലേക്ക് ഓടിക്കയറി അവതാരികയ്ക്ക് പുറകില്‍ നില്‍ക്കുകയായിരുന്നു മറീന. ഇവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.