Mon. Dec 23rd, 2024
യു എസ്:

ഒമ്പത് പാമ്പുകളും പാന്റിനുള്ളിൽ 43 പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ. പാമ്പിനെയും പല്ലിയെയും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ ഇഴജന്തുക്കളെ തന്റെ അരക്കെട്ടിൽ ഒളിപ്പിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ ശരീരത്തിൽ 52 പാക്കുകളായിട്ടാണ് ഇഴജന്തുക്കളെ സൂക്ഷിച്ചിരുന്നത്.

കാലിഫോർണിയയിലെ സാൻയ്‌സിഡ്രോ ബോർഡർ ക്രോസിംഗിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാളുടെ ശരീരത്തിൽ 52 ജീവികളെ ബന്ധിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

43 കൊമ്പുള്ള പല്ലികളും ഒമ്പത് പാമ്പുകളുമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു- അദ്ദേഹത്തിന്റെ ജാക്കറ്റിലും ട്രൗസർ പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.